Tuesday, June 25th, 2019

ഒരു യമണ്ടന്‍ പ്രേമകഥയിലെ ജസ്‌ന

ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ.

Published On:Apr 11, 2019 | 9:40 am

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സംയുക്ത മേനോന്‍ അവതരിപ്പിക്കുന്ന ജസ്‌ന എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍, സലിം കുമാര്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു. സംയുക്തമേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. നാദിര്‍ഷയാണ് ഒരു യമണ്ടന്‍ പ്രേമകഥക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ഏപ്രില്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    9 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്