Monday, November 12th, 2018

കേരളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവച്ച് ‘സുഡാനി’

കേരളത്തിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സാമുവല്‍ അറിയിച്ചു

Published On:Jun 4, 2018 | 10:51 am

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയ താരമായി മാറിയ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ മലയാളത്തിലേക്ക് വീണ്ടും വരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. സാമുവല്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. കേരളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവച്ച് സാമുവല്‍ വീഡിയോയും ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഈ മാസം തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ കഴിഞ്ഞെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. കേരളത്തിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സാമുവല്‍ അറിയിച്ചു. വി.എ ബിജിന്‍ സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സാമുവല്‍ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേഷകരുടെ മനസ് കീഴക്കടക്കിയ താരം ഇത്തവണ വില്ലനായാണ് അഭിനയ്ക്കുന്നത്. ഈ മാസം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും.

LIVE NEWS - ONLINE

  • 1
    6 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    8 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    10 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    14 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    14 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    15 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    15 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    15 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍