Friday, September 21st, 2018

യുവമനസില്‍ സാമ്പാ നൃത്തത്തിന്റെ ലോംഗ് റേഞ്ചറുകള്‍..!

      ലോകം കാല്‍പ്പന്ത് കളിയുടെ ലഹരിയിലമരാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുവ മനസുകളുടെ ഹൃദയമിടിപ്പ് കൂടുന്നു. യുവ മനസ് എന്ന് പറയുമ്പോള്‍ കേരളത്തിലെ കാമ്പസുകള്‍. കാമ്പസുകള്‍ മുഴുവന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മെസിയുടെയും നെയ്മറിന്റെയും വിശേഷങ്ങള്‍… കേരളത്തിലെ യുവ മനസിന് ഫുട്‌ബോള്‍ എന്നാല്‍ പണ്ട് മുതല്‍ക്കെ ഒരു ലഹരി തന്നെയാണ്. ഇപ്രാവശ്യത്തെ ഫുട്‌ബോള്‍ മാമാങ്കം കാല്‍പ്പന്ത് കളിയുടെ മെക്കയായ ബ്രസീലിലാണെന്ന് ലഹരി നുരഞ്ഞ് പൊന്തുന്നതിന് കാരണമാവും. കാരണം ബ്രസീലിലെ വായുവിന് പോലും ഫുട്‌ബോളിന്റെ ഗന്ധമാണ്. … Continue reading "യുവമനസില്‍ സാമ്പാ നൃത്തത്തിന്റെ ലോംഗ് റേഞ്ചറുകള്‍..!"

Published On:Jun 7, 2014 | 12:20 pm

Samba Dance Brazil World Cup Full

 

 

 
ലോകം കാല്‍പ്പന്ത് കളിയുടെ ലഹരിയിലമരാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുവ മനസുകളുടെ ഹൃദയമിടിപ്പ് കൂടുന്നു. യുവ മനസ് എന്ന് പറയുമ്പോള്‍ കേരളത്തിലെ കാമ്പസുകള്‍. കാമ്പസുകള്‍ മുഴുവന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മെസിയുടെയും നെയ്മറിന്റെയും വിശേഷങ്ങള്‍…
കേരളത്തിലെ യുവ മനസിന് ഫുട്‌ബോള്‍ എന്നാല്‍ പണ്ട് മുതല്‍ക്കെ ഒരു ലഹരി തന്നെയാണ്. ഇപ്രാവശ്യത്തെ ഫുട്‌ബോള്‍ മാമാങ്കം കാല്‍പ്പന്ത് കളിയുടെ മെക്കയായ ബ്രസീലിലാണെന്ന് ലഹരി നുരഞ്ഞ് പൊന്തുന്നതിന് കാരണമാവും. കാരണം ബ്രസീലിലെ വായുവിന് പോലും ഫുട്‌ബോളിന്റെ ഗന്ധമാണ്. ഇവിടെ സാമ്പാ നൃത്തച്ചുവടുകള്‍ താളം പിടിക്കുമ്പോള്‍ കേരളത്തിലെ യുവ മനസും നൃത്തം വെക്കുന്നു.
ഫുട്‌ബോള്‍ പെരുമ കാക്കുന്ന കേരളത്തിന്റെ യുവഹൃദയവുമെല്ലാം ബ്രസീലിലാണ്. ലോകകപ്പ് കഴിയുന്നതുവരെ അവരുടെ പ്രണയവും സൗഹൃദവുമെല്ലാം ബ്രസീലിലെ ചടുലനീക്കങ്ങളിലാവും. കാമ്പസ് ആരാധകരുടെ ഓരോ നിശ്വാസങ്ങളിലും കാല്‍പന്തുകളിയുടെ താളം മിടിക്കുന്നു. ബ്രസീല്‍- അര്‍ജന്റീന ഫൈനലാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
ബ്രസീലിലും അര്‍ജന്റീനയിലും മാത്രമായി വട്ടമിടുന്നവരല്ല ക്യാംപസ് മനസുകള്‍. കുഞ്ഞന്‍മാരിലെ പ്രതിഭകളെയും കറുത്തകുതിരകളെയും കാത്തിരിക്കുകയാണ് അവര്‍. മനംകവരുന്ന പവര്‍ഷോട്ടുകളും ലോങ് റേഞ്ചറുകളും പ്രതീക്ഷിക്കുന്നു.
വമ്പന്‍ ടീമുകള്‍ അടിപതറുന്ന കാഴ്ചകള്‍, പ്രതിഭകളുടെ മിന്നലാട്ടം, വെല്ലുവിളികള്‍, കാല്‍പന്തുകളിയുടെ മാന്ത്രികസൗന്ദര്യം, ആക്രമണഫുട്‌ബോളിന്റെ ആവേശം… ഫൈനല്‍ വേദിയായ മാറക്കാനയില്‍ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ക്കായി ക്യാംപസ് ആരാധകരും കാത്തിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    40 mins ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 2
    54 mins ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 3
    1 hour ago

    പെട്രോളിന് ഇന്നും വില കൂടി

  • 4
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 5
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 6
    3 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 7
    3 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 8
    4 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

  • 9
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും