Thursday, September 21st, 2017

ധീരജവാന് ആയിരങ്ങളുടെ അന്ത്യപ്രണാമം

        കണ്ണൂര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. മട്ടന്നൂരിനടുത്ത് കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷ്(35) ആണ് ശനിയാഴ്ച പാംപോറില്‍ ശ്രീനഗര്‍–ജമ്മു ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. രാവിലെ 8.15നു എത്തേണ്ട വിമാനം മൂടല്‍മഞ്ഞുമൂലം ഒരുമണിക്കൂര്‍ വൈകിയാണ് എത്തിയത്. … Continue reading "ധീരജവാന് ആയിരങ്ങളുടെ അന്ത്യപ്രണാമം"

Published On:Dec 19, 2016 | 12:52 pm

ratheesh-mattannur-jawan-death-full

 

 

 

 
കണ്ണൂര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. മട്ടന്നൂരിനടുത്ത് കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷ്(35) ആണ് ശനിയാഴ്ച പാംപോറില്‍ ശ്രീനഗര്‍–ജമ്മു ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. രാവിലെ 8.15നു എത്തേണ്ട വിമാനം മൂടല്‍മഞ്ഞുമൂലം ഒരുമണിക്കൂര്‍ വൈകിയാണ് എത്തിയത്. ഒൗേദ്യാഗിക ബഹുമതികളോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ അബ്ദുള്‍ റഷീദ്, തലശേരി തഹസില്‍ദാര്‍ അബൂബക്കര്‍, ഡി വൈ എസ് പി പ്രദീപ് കുമാര്‍, ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ എ ഡി അകിലേ, സൈനിക വെല്‍ഫയര്‍ അസോസിയേഷന്‍ പ്രതിനിധി ജോഷി ജോസ്്, രാമചന്ദ്രന്‍, കണ്ണൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും എത്തിയ പ്രത്യേക സൈനിക വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പിന്നീട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജില്ലാ അതിര്‍ത്തിയായ മാഹിപാലത്തിനടുത്ത് വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. അവിടെ നിന്നും തലശ്ശേരി എം എല്‍ എ അഡ്വ എ എന്‍ ഷംസീര്‍, തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വീരജവാന്റെ മൃതദേഹത്തോടൊപ്പം പോലീസ് സേനയും അകമ്പടി സേവിക്കുന്നുണ്ട്. മാഹി പാലത്ത് നിന്നും തലശ്ശേരി വഴിയാണ് കൊണ്ടുപോവുക. സൈനിക ബഹുമതികളോടെ കണ്ണൂരില്‍ പ്രതിരോധ കേന്ദ്രത്തിലെത്തിക്കുന്ന മൃതദേഹം നടപടിക്കു ശേഷം മട്ടന്നൂരിലും കൊടോളിപ്രത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്തും പൊതുദര്‍ശനത്തിന് വെച്ചു. കൊടോളിപ്രം വരുവക്കുണ്ടിലെ പരേതനായ പയ്യാടക്കന്‍ രാഘവന്‍നമ്പ്യാരുടെയും ചക്കേലക്കണ്ടി ഓമനയമ്മയുടെയും ഏകമകനാണ് രതീഷ്. വി സി ജേ്യാതിയാണ് ഭാര്യ. ഏകമകന്‍: കാശിനാഥന്‍ (അഞ്ചുമാസം). മകന് പറശിനിക്കടവില്‍ ചോറൂണ് നല്‍കിയതിനുശേഷം കഴിഞ്ഞ ഒമ്പതിനാണ് രതീഷ് ക്യാമ്പിലേക്ക് മടങ്ങിയത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടാനിരിക്കേയാണ് വീരമൃത്യു.

LIVE NEWS - ONLINE

  • 1
    49 mins ago

    വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണം

  • 2
    53 mins ago

    കലക്ടറേറ്റിലെ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    1 hour ago

    ഇരിക്കൂര്‍ കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാശ്രമം

  • 4
    1 hour ago

    നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • 5
    2 hours ago

    സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട നടന് പണി കൊടുത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ

  • 6
    2 hours ago

    മലബാര്‍ സിമന്റ്‌സ് അഴിമതി; വി.എം രാധാകൃഷ്ണനെതിരെ നടപടി

  • 7
    2 hours ago

    ഐഎസില്‍ ചേര്‍ന്നതായി യുവാവിന്റെ സന്ദേശം

  • 8
    3 hours ago

    രണ്ടരക്കോടി രൂപയുടെ നിരോധിത നോട്ടുമായി ആറംഗസംഘം പിടിയില്‍

  • 9
    3 hours ago

    മെഡിക്കല്‍ കോളജ് കോഴ; നടപടി ആവശ്യപ്പെട്ട് കേന്ദ്രം