Saturday, February 23rd, 2019

സജിത്ത് പുതുക്കാലവട്ടത്തിന് സിദ്ധാര്‍ഥ പുരസ്‌കാരം

        കൊല്ലം: സിദ്ധാര്‍ഥ ചിത്രകലാ പുരസ്‌കാരം യുവചിത്രകാരന്‍ സജിത്ത് പുതുക്കാലവട്ടത്തിന്. ബി.ഡി. ദത്തന്‍ ചെയര്‍മാനായ സമിതിയാണു സജിത്തിന്റെ ‘നേച്ചര്‍ ഇന്‍ എ ക്യാരിബാഗ്’ എന്ന ചിത്രം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 10,011 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ചിത്രങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം കെ.കെ.സതീഷ് , ജയന്ത്കുമാര്‍, ജഗേഷ് ഇടക്കാട് എന്നിവര്‍ അര്‍ഹരായി. എം.വി. ദേവന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും നാളെ രാവിലെ 11നു കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളില്‍ നടക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. … Continue reading "സജിത്ത് പുതുക്കാലവട്ടത്തിന് സിദ്ധാര്‍ഥ പുരസ്‌കാരം"

Published On:May 26, 2014 | 11:05 am

Sajith Puthukalavattom Full

 

 

 

 
കൊല്ലം: സിദ്ധാര്‍ഥ ചിത്രകലാ പുരസ്‌കാരം യുവചിത്രകാരന്‍ സജിത്ത് പുതുക്കാലവട്ടത്തിന്. ബി.ഡി. ദത്തന്‍ ചെയര്‍മാനായ സമിതിയാണു സജിത്തിന്റെ ‘നേച്ചര്‍ ഇന്‍ എ ക്യാരിബാഗ്’ എന്ന ചിത്രം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 10,011 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ചിത്രങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം കെ.കെ.സതീഷ് , ജയന്ത്കുമാര്‍, ജഗേഷ് ഇടക്കാട് എന്നിവര്‍ അര്‍ഹരായി. എം.വി. ദേവന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും നാളെ രാവിലെ 11നു കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളില്‍ നടക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പ്രഫ. സി. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിക്കും. പ്രഫ. കാട്ടൂര്‍ നാരായണപിള്ള അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. ജി. ഉണ്ണികൃഷ്ണന്‍, കൊല്ലം ശിവന്‍, ആശ്രാമം സന്തോഷ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു നാലുദിവസം നീണ്ടുനില്‍ക്കുന്ന ചിത്രപ്രദര്‍ശനവും നടക്കും. പള്ളിമണിലെ സിദ്ധാര്‍ഥ ജൈവകൃഷി കേന്ദ്രത്തിനോടൊപ്പമുള്ള 50 സെന്റ് ഭൂമിയില്‍ എം.വി. ദേവന്‍ സ്മാരക കലാഗ്രാമം നിര്‍മിച്ചു വാര്‍ഷിക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ സെക്രട്ടറി യു. സുരേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    6 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    38 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം