Monday, November 12th, 2018

മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി: സജി ചെറിയാന്‍

ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്.

Published On:Aug 21, 2018 | 4:40 pm

ആലപ്പുഴ: ചെങ്ങന്നൂരില്‍ പ്രളയക്കെടുതിയില്‍പ്പെട്ട എല്ലാവരെയും രക്ഷിച്ചെന്ന് എം.എല്‍.എ സജി ചെറിയാന്‍. ഏറ്റവും നന്ദിയുള്ളത് മല്‍സ്യത്തൊഴിലാളികളോടാണ്. ചെങ്ങന്നൂരില്‍ രണ്ട് ലക്ഷം പേര്‍ പ്രളയത്തെ നേരിട്ടുവെന്നും സജിചെറിയാന്‍ പറഞ്ഞു.
നേരത്തെ പ്രളയക്കെടുതി ഉണ്ടായപ്പോള്‍ സഹായമഭ്യര്‍ഥിച്ച് സജിചെറിയാന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയാണ് ചെങ്ങന്നൂരില്‍ കുടങ്ങിക്കിടന്ന ആളുകളെ രക്ഷിച്ചത്.
ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്. കാലവര്‍ഷം തുടങ്ങിയതുമുതല്‍ ജില്ലയില്‍ മരിച്ചത് 35 പേരാണ്. മെയ് 29 മുതലുള്ള കണക്കുകള്‍ അനുസരിച്ച് കുട്ടനാട് താലൂക്കില്‍ 15ഉം ചേര്‍ത്തല, മാവേലിക്കര താലൂക്കുകളില്‍ നാലുവീതവും ചെങ്ങന്നൂരില്‍ എട്ടും അമ്പലപ്പുഴയില്‍ മൂന്നും കാര്‍ത്തികപ്പള്ളിയില്‍ ഒരാളുമാണ് കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍