Thursday, November 15th, 2018

സഹോദയ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

ഇടുക്കി: ഇടുക്കി സഹോദയ പ്രഥമ കലോത്സവത്തിന് വിശ്വ ദീപ്തി പബ്ലിക് സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. മൂന്ന് ദിവസങ്ങളിലായി നാലു വിഭാഗങ്ങളില്‍ നൂറ്റിനാല്‍പത് ഇനങ്ങള്‍ വിവിധ വേദികളില്‍ അരങ്ങേറും. സി.ബി.എസ്.ഇ. അംഗീകാരമുള്ള ഇരുപത്തിനാല് സ്‌കൂളുകളില്‍ നിന്നായി 1500 കലാ പ്രതിഭകള്‍ മാറ്റുര്ക്കും. സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ വിപുലമായി ഭക്ഷണപുരയും തയാറായിട്ടുണ്ട്. നാല് വിഭാഗങ്ങളിലായി ചിത്രരചന, പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, കാര്‍ട്ടൂണ്‍ രചന, കഥ കവിതാ രചനകള്‍ തുടങ്ങി നൂറ്റിഎട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി.  നാളെ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സമൂഹഗാനം, ദേശഭക്തിഗാനം, … Continue reading "സഹോദയ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം"

Published On:Oct 18, 2013 | 1:30 pm

ഇടുക്കി: ഇടുക്കി സഹോദയ പ്രഥമ കലോത്സവത്തിന് വിശ്വ ദീപ്തി പബ്ലിക് സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. മൂന്ന് ദിവസങ്ങളിലായി നാലു വിഭാഗങ്ങളില്‍ നൂറ്റിനാല്‍പത് ഇനങ്ങള്‍ വിവിധ വേദികളില്‍ അരങ്ങേറും. സി.ബി.എസ്.ഇ. അംഗീകാരമുള്ള ഇരുപത്തിനാല് സ്‌കൂളുകളില്‍ നിന്നായി 1500 കലാ പ്രതിഭകള്‍ മാറ്റുര്ക്കും. സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ വിപുലമായി ഭക്ഷണപുരയും തയാറായിട്ടുണ്ട്. നാല് വിഭാഗങ്ങളിലായി ചിത്രരചന, പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, കാര്‍ട്ടൂണ്‍ രചന, കഥ കവിതാ രചനകള്‍ തുടങ്ങി നൂറ്റിഎട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി.  നാളെ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സമൂഹഗാനം, ദേശഭക്തിഗാനം, ലളിതഗാനം, ഒന്നാം വിഭാഗത്തിന്റെ പദ്യംചൊല്ലല്‍, പ്രസംഗം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സി.എം.ഐ കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    14 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    20 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി