Thursday, November 15th, 2018

എംഎല്‍എ ശബരീനാഥ് വിവാഹിതനായി

തിരു: അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍ വിവാഹിതനായി. തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെയാണ് ശബരീനാഥ് താലി ചാര്‍ത്തിയത്. കന്യാകുമാരിക്ക് സമീപത്തെ തക്കല ശ്രികുമാര സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30നും 10.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി ദിവ്യ എത്തിയപ്പോള്‍ മേല്‍മുണ്ടു തോളില്‍ ചുറ്റി കസവുമുണ്ട് ധരിച്ചാണ് ശബരി ചടങ്ങിനെത്തിയത്. ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇന്നു വൈകിട്ട് 4 മുതല്‍ നാലാഞ്ചിറ ഗീരിദീപം … Continue reading "എംഎല്‍എ ശബരീനാഥ് വിവാഹിതനായി"

Published On:Jun 30, 2017 | 11:37 am

തിരു: അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍ വിവാഹിതനായി. തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെയാണ് ശബരീനാഥ് താലി ചാര്‍ത്തിയത്. കന്യാകുമാരിക്ക് സമീപത്തെ തക്കല ശ്രികുമാര സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30നും 10.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി ദിവ്യ എത്തിയപ്പോള്‍ മേല്‍മുണ്ടു തോളില്‍ ചുറ്റി കസവുമുണ്ട് ധരിച്ചാണ് ശബരി ചടങ്ങിനെത്തിയത്. ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇന്നു വൈകിട്ട് 4 മുതല്‍ നാലാഞ്ചിറ ഗീരിദീപം കണ്‍വന്‍ഷണ്‍ സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമാണ് വിവാഹ സല്‍ക്കാരം. മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാര്‍ത്തികേയന്റെ മകനാണ് അരുവിക്കരയില്‍നിന്നുള്ള എംഎല്‍എയായ ശബരീനാഥന്‍.

 

LIVE NEWS - ONLINE

  • 1
    48 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 2
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 3
    1 hour ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 4
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 5
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 6
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 7
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 8
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

  • 9
    2 hours ago

    ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍