Sunday, November 18th, 2018

സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

വ്രതശുദ്ധി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

Published On:Nov 7, 2018 | 2:20 pm

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ 41 ദിവസം വ്രതം നോല്‍ക്കണമെന്ന ആചാരം സ്ത്രീകള്‍ക്ക് വേണ്ടി തിരുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വ്രതശുദ്ധി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. പുനഃപരിശോധനാഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരുന്നത് വരെ ശബരിമലയില്‍ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും ഹൈക്കോടതി തള്ളി. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി പുനഃപരിശോധിയ്ക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ ദേവസ്വംബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളും ഇന്ന് ഹൈക്കോടതിയിലെത്തിയിരുന്നു. ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നല്‍കിയ ജാമ്യഹര്‍ജികല്‍ കോടതി ഇന്ന് പരിഗണിക്കുന്നതാണ്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു