Tuesday, October 16th, 2018

ശബരിമല സ്ത്രീ പ്രവേശനം; ഭരണകാര്യത്തില്‍ ഇടപെടാനാകില്ല: സുപ്രീംകോടതി

നിയമപരമായ കാര്യങ്ങള്‍ മാത്രമാകും പരിശോധിക്കുക.

Published On:Jul 18, 2018 | 1:00 pm

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ക്ഷേത്ര ഭരണകാര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കവെ ഭരണഘടനാ ബെഞ്ചിന്റേതാണ് പരാമര്‍ശം.
നിയമപരമായ കാര്യങ്ങള്‍ മാത്രമാകും പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹിന്ദുമതം സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയുന്നില്ല. തിരുവിതാംകൂര്‍ രാജാവ് ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വിലക്കിയതിന് തെളിവില്ല. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍,ബുദ്ധ ആചാരങ്ങളുടെ തുടര്‍ച്ചയാണ് എന്ന വാദങ്ങള്‍ പോര, വസ്തുതകള്‍ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ആണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനാ ബെഞ്ചില്‍ ഉച്ചക്ക് ശേഷം വാദം തുടരും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    7 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    11 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു