Thursday, November 15th, 2018

ശബരിമല; ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

പത്തനംതിട്ട: ശബരിമല മണ്ഡലപൂജ, മകരവിളക്ക് ഉല്‍സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. സന്നിധാനത്തും പരിസരങ്ങളിലും തടസ്സമില്ലാതെ ശുദ്ധജലം വിതരണം ചെയ്യുന്നതിനു പദ്ധതി സജ്ജമായതായി ജല അതോറിറ്റി എകക്കസിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ഷാജഹാന്‍ പറഞ്ഞു. പ്രതിദിനം 1.3 കോടി ലീറ്റര്‍ വെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യും. പമ്പയിലെ ലാബില്‍ ഓരോ മണിക്കൂറിലും വെള്ളത്തിന്റെ … Continue reading "ശബരിമല; ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും"

Published On:Oct 4, 2013 | 2:55 pm

പത്തനംതിട്ട: ശബരിമല മണ്ഡലപൂജ, മകരവിളക്ക് ഉല്‍സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
സന്നിധാനത്തും പരിസരങ്ങളിലും തടസ്സമില്ലാതെ ശുദ്ധജലം വിതരണം ചെയ്യുന്നതിനു പദ്ധതി സജ്ജമായതായി ജല അതോറിറ്റി എകക്കസിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ഷാജഹാന്‍ പറഞ്ഞു. പ്രതിദിനം 1.3 കോടി ലീറ്റര്‍ വെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യും. പമ്പയിലെ ലാബില്‍ ഓരോ മണിക്കൂറിലും വെള്ളത്തിന്റെ ശുദ്ധത പരിശോധിക്കും. ശബരിമല അനുബന്ധ റോഡുകളുടെയും തങ്ക അങ്കി – തിരുവാഭരണ പാതയുടെയും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് നിരത്തുവിഭാഗം എകക്കസിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. എസ്. മോഹനബാബു പറഞ്ഞു.
മണ്ണാരക്കുളഞ്ഞി – പ്ലാപ്പള്ളി റോഡ് നവംബര്‍ 15ന് മുന്‍പു പൂര്‍ത്തീകരിക്കും. കണമല പാലത്തിന്റെ നിര്‍മാണം തീര്‍ഥാടനകാലം അവസാനിക്കുന്നതിനു മുന്‍പു പൂര്‍ത്തീകരിക്കും. ശബരിമല അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണി 37 കോടി രൂപ ചെലവില്‍ മുന്‍ഗണനാടിസക്കഥാനത്തില്‍ പൂര്‍ത്തിയാക്കും. ളാഹ മുതല്‍ ചാലക്കയം വരെ റോഡിന് ഇരുവശത്തുമുള്ള പ്ലാസക്കറ്റിക് മാലിന്യങ്ങള്‍ നീക്കുന്നതിനു വനംവകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും. പാതയോരത്തെ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കും.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    4 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    5 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    6 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    6 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    6 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    6 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    6 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    6 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്