Thursday, February 21st, 2019

ശബരിമല; അടിസ്ഥാന സൗകര്യത്തിനായി 25 ലക്ഷം: മന്ത്രി ശിവകുമാര്‍

ആലപ്പുഴ: ശബരിമല തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ നഗരസഭക്ക് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍. ശബരിമല പ്രത്യേക അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ആര്‍എച്ച്എം ഗവ. ആശുപത്രിക്ക് അനുവദിച്ച 10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡ് നിര്‍മാണത്തിനും നടപടി സ്വീകരിക്കും. അത്യാഹിത വിഭാഗവും അനുവദിക്കും. മോര്‍ച്ചറിയില്‍ ഫ്രീസറും ജനറേറ്ററും സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടന സീസണില്‍ ചെങ്ങന്നൂരില്‍ ഐടിബിപി ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് അനുവദിക്കാന്‍ നടപടി … Continue reading "ശബരിമല; അടിസ്ഥാന സൗകര്യത്തിനായി 25 ലക്ഷം: മന്ത്രി ശിവകുമാര്‍"

Published On:Oct 8, 2013 | 5:26 pm

ആലപ്പുഴ: ശബരിമല തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ നഗരസഭക്ക് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍. ശബരിമല പ്രത്യേക അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ആര്‍എച്ച്എം ഗവ. ആശുപത്രിക്ക് അനുവദിച്ച 10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡ് നിര്‍മാണത്തിനും നടപടി സ്വീകരിക്കും. അത്യാഹിത വിഭാഗവും അനുവദിക്കും. മോര്‍ച്ചറിയില്‍ ഫ്രീസറും ജനറേറ്ററും സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടന സീസണില്‍ ചെങ്ങന്നൂരില്‍ ഐടിബിപി ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച പി.സി. വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു.
തീര്‍ഥാടനത്തോടനുബന്ധിച്ചു 105 പൊലീസുകാരെയും 11 ഓഫിസര്‍മാരെയും നഗരത്തില്‍ വിന്യസിക്കും. പൊലീസ് മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കും. മിത്രപ്പുഴക്കടവില്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. പൊലീസ് ബോട്ടും റയില്‍വേ സ്‌റ്റേഷനില്‍ ആംബുലന്‍സും ഉണ്ടാകും. നഗരസഭ കൂടുതല്‍ ശുചീകരണ ജീവനക്കാരെ നിയോഗിക്കും. നീന്തല്‍ വശമുള്ള ഉദ്യോഗസ്ഥരെ ഫയര്‍ഫോഴ്‌സ് വിന്യസിക്കും.
ആരോഗ്യവകുപ്പ് ഗവ. ആശുപത്രിയില്‍ പ്രത്യേക ശബരിമല വാര്‍ഡ് പ്രവര്‍ത്തിപ്പിക്കും. കെഎസ്ഇബി പ്രധാന സ്ഥലങ്ങളില്‍ 50 വഴിവിളക്കുകള്‍ അധികമായി സ്ഥാപിക്കും. കെഎസ്ആര്‍ടിസി 75 ബസുകള്‍ ഓടിക്കും. റയില്‍വേ സ്‌റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും തുറക്കും. റയില്‍വേ മുന്‍വര്‍ഷങ്ങളിലെ സൗകര്യങ്ങള്‍ ഇക്കുറിയും ഏര്‍പ്പെടുത്തും.
നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ്, ആര്‍ഡിഒ ടി.ആര്‍. ആസാദ്, കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ഇര്‍ഷാദ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ്, ഡിവൈഎസ്പി ബി. പ്രസന്നന്‍ നായര്‍, കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.വി. മധുസൂദനന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗീത, ഫയര്‍ഫോഴ്‌സ് കോട്ടയം ഡിവിഷനല്‍ ഓഫിസര്‍ വി.എം. ശശിധരന്‍, റയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് ജോണ്‍ ഫിലിപ്‌സ്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അശോക് അമ്മാഞ്ചി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

 • 1
  1 hour ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  4 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  5 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  6 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  6 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  6 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  6 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  6 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  6 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്