Saturday, November 17th, 2018

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയത് ശരിയായില്ല

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയവും സന്നിധാനത്ത് ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാരും പങ്കെടുത്തില്ല. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയില്‍ മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് എത്താറുള്ളതാണ്. അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എല്ലാവര്‍ഷവും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാറുമുണ്ട്. ഇത്തവണ … Continue reading "മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയത് ശരിയായില്ല"

Published On:Nov 1, 2018 | 1:49 pm

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയവും സന്നിധാനത്ത് ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാരും പങ്കെടുത്തില്ല.
തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയില്‍ മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് എത്താറുള്ളതാണ്. അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എല്ലാവര്‍ഷവും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാറുമുണ്ട്. ഇത്തവണ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് എത്തിയത്.
കേരള മുഖ്യമന്ത്രിയും യോഗത്തിനെത്തിയില്ല. ഹിന്ദു സംഘടനകള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുമെന്ന തീരുമാനമുള്ളതിനാല്‍ സന്നിധാനത്ത് ഏര്‍പ്പെടുത്തേണ്ട ക്രമസമാധാനപാലത്തിനുള്ള തയ്യാറെടുപ്പ് ഗൗരവമായി കാണാന്‍ അന്യസംസ്ഥാന മന്ത്രിമാര്‍ തയ്യാറായില്ല എന്നുവേണം കരുതാന്‍. മുഖ്യമന്ത്രിയും ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ഗതാഗതവകുപ്പ് കമ്മീഷണറും കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നിന്നിറങ്ങിപ്പോയി. ഈ നടപടി വിവാദമായിട്ടുണ്ട്. മന്ത്രിയുടെ അനുവാദമില്ലാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയ നടപടി വകുപ്പ് മന്ത്രി ഗൗരവത്തോടെ കാണണം. ജില്ലാതല യോഗങ്ങളിലും സംസ്ഥാനതല യോഗങ്ങളിലും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഹാജരാകാത്തത് ഒരു പതിവാണ്. കെ എസ് ആര്‍ ടി സിയെ കുറിച്ചും ഗതാഗത വകുപ്പിനെ കുറിച്ചും ജനങ്ങളില്‍ ഇപ്പോള്‍ അത്രയേറെ മതിപ്പില്ല. ഓരോ കാരണം പറഞ്ഞ് കെ എസ് ആര്‍ ടി സി ബസുകള്‍ റദ്ദ് ചെയ്യുന്നതുമൂലമുള്ള യാത്രാദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകരുടെ ആവശ്യത്തിനായി കെ എസ് ആര്‍ ടി സി ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ യോഗത്തില്‍ അറിയിക്കേണ്ട എം ഡി ഇറങ്ങിപ്പോയതില്‍ വിശദീകരണം ആവശ്യമാണ്. വകുപ്പ് മന്ത്രിമാര്‍ കാണിക്കുന്ന ഗൗരവം ഉദ്യോഗസ്ഥരും കാണിക്കുന്നില്ലെങ്കില്‍ വികസനം എന്നത് ഒരു സ്വപ്‌നം മാത്രമായി മാറും. ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്നവരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് സേവനം തന്നെയാണ്.മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അന്തര്‍സംസ്ഥാന യോഗത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് സേവനത്തിലുള്ള വീഴ്ചയായെ കാണാനൊക്കൂ.

LIVE NEWS - ONLINE

 • 1
  10 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  10 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  14 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  18 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  19 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു