Thursday, November 15th, 2018

ശബരിമല മാസ്റ്റര്‍പ്ലാനില്‍ പന്തളം ഉള്‍പ്പെടുത്തും : മന്ത്രി് ശിവകുമാര്‍

പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളം കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന തീര്‍ഥാടന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പന്തളം പഞ്ചായത്തിനു 15 ലക്ഷം രൂപയും കുളനട പഞ്ചായത്തിനു പത്തു ലക്ഷം രൂപയും അനുവദിക്കും. എംപി, എംഎല്‍എ എന്നിവരുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരും … Continue reading "ശബരിമല മാസ്റ്റര്‍പ്ലാനില്‍ പന്തളം ഉള്‍പ്പെടുത്തും : മന്ത്രി് ശിവകുമാര്‍"

Published On:Oct 8, 2013 | 4:57 pm

പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളം കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന തീര്‍ഥാടന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പന്തളം പഞ്ചായത്തിനു 15 ലക്ഷം രൂപയും കുളനട പഞ്ചായത്തിനു പത്തു ലക്ഷം രൂപയും അനുവദിക്കും. എംപി, എംഎല്‍എ എന്നിവരുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. തീര്‍ഥാടനത്തിനു മുന്നോടിയായി ശബരിമല അനുബന്ധ റോഡുകള്‍ നന്നാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. പമ്പയും ശബരിമലയും ശുചിത്വമേഖലയാക്കി മാറ്റും. ഇതിനായി 25 കോടി രൂപ വിനിയോഗിക്കും. ശുദ്ധജല വിതരണം സുഗമമാക്കാന്‍ പമ്പ – സന്നിധാനം സമാന്തര പൈപ്‌ലൈനുകളും സ്ഥാപിച്ചു കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    1 min ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 2
    14 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 3
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 4
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 5
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 6
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 7
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 8
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 9
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും