Friday, November 16th, 2018

കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ഗൂഢാലോചനയില്ലന്ന് ഐജി

പത്തനംതിട്ട: ശബരിമല കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഐജി മനോജ് എബ്രഹാം. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി കലര്‍ന്ന ദ്രാവകം ഒഴിച്ചത് ആചാരപ്രകാരമാണെന്നാണ് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തങ്ങളുടെ പ്രദേശത്ത് പുതിയ നിര്‍മ്മാണം നടന്നാല്‍ ഇത്തരം പൂജകള്‍ ചെയ്യാറുണ്ടെന്നും ഇവര്‍ പറഞ്ഞു. വിജയവാഡയിലും സമീപപ്രദേശങ്ങളിലും ഇത്തരം പൂജകള്‍ നടക്കാറുള്ളതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പമ്പയില്‍നിന്ന് പത്തനംതിട്ട എ. ആര്‍. ക്യാന്പിലെത്തിച്ച പ്രതികളെ ഐജി. മനോജ് എബ്രഹാമും ചോദ്യം ചെയ്തു. … Continue reading "കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ഗൂഢാലോചനയില്ലന്ന് ഐജി"

Published On:Jun 26, 2017 | 6:16 pm

പത്തനംതിട്ട: ശബരിമല കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഐജി മനോജ് എബ്രഹാം. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി കലര്‍ന്ന ദ്രാവകം ഒഴിച്ചത് ആചാരപ്രകാരമാണെന്നാണ് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തങ്ങളുടെ പ്രദേശത്ത് പുതിയ നിര്‍മ്മാണം നടന്നാല്‍ ഇത്തരം പൂജകള്‍ ചെയ്യാറുണ്ടെന്നും ഇവര്‍ പറഞ്ഞു. വിജയവാഡയിലും സമീപപ്രദേശങ്ങളിലും ഇത്തരം പൂജകള്‍ നടക്കാറുള്ളതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പമ്പയില്‍നിന്ന് പത്തനംതിട്ട എ. ആര്‍. ക്യാന്പിലെത്തിച്ച പ്രതികളെ ഐജി. മനോജ് എബ്രഹാമും ചോദ്യം ചെയ്തു. അറസ്റ്റിലായ വെങ്കിട്ട റാവു, സഹോദരന്‍ ഇഎന്‍എല്‍ ചൗധരി, ഉമാമഹേശ്വര റെഡ്ഡി, സത്യനാരായണ റെഡ്ഡി, സുധാകര റെഡ്ഡി എന്നിവര്‍ വര്‍ഷങ്ങളായി ശബരിമലയില്‍ എത്തുന്നതാണെന്നും പോലീസിന് വ്യക്തമായി. കുടിപ്പകയോ മറ്റ് ദുരൂഹതകളോ സംഭവത്തിന് പിന്നില്‍ ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

  • 9
    5 hours ago

    ടിപ്പര്‍ ഉടമയെ വെട്ടിയ കേസ്; 3 പേര്‍ പിടിയില്‍