Monday, August 26th, 2019

ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി

ശബരിമല സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും.

Published On:Jun 19, 2019 | 9:41 am

തിരു: ശബരിമലയെ കൊണ്ടുള്ള ബി.ജെ.പിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലക്ക് വേണ്ടി ഇപ്പോള്‍ ഒരു ബി.ജെ.പികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച ബി.ജെ.പി തന്നെ ഈ വിഷയത്തില്‍ നിയമം കൊണ്ട് വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ബില്‍ വെള്ളിയാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.
ബി.ജെ.പി രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വച്ച് വിശ്വാസ സമൂഹത്തെ മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ അന്വേഷിക്കാനോ അവിടെ സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് അന്വേഷിക്കാനോ ഒരു ബി.ജെ.പിക്കാരനെയും കാണാനില്ലല്ലോ എന്നും മന്ത്രി പരിഹസിച്ചു. എന്നാല്‍ ബിനോയ് വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു.
പതിനൊന്ന് വയസ്സുകാരി അവിടെ കയറുന്നുണ്ടോ, 51 വയസുകാരി അവിടെ കയറുന്നുണ്ടോ, 49 ആണോ പ്രായം, എന്നൊന്നും അന്വേഷിക്കാന്‍ ഒരു ബി.ജെ.പിക്കാരനേയോ ,ആര്‍.എസ്.എസുകാരനേയോ പമ്പയിലോ, നിലക്കലോ, സന്നിധാനത്തോ ഇപ്പോള്‍ കാണാനില്ല. അവരുടെ രാഷ്ട്രീയ താല്‍പ്പര്യമായിരുന്നു യഥാര്‍ത്ഥത്തില്‍ ഉയര്‍ന്നുനിന്നത് എന്നുള്ളത് വസ്തുതയാണ്.’ മന്ത്രി പറഞ്ഞു. രാജ്യത്തെ നിയമവാഴ്ച സംരക്ഷിക്കപ്പെടണം എന്നുള്ള ആഗ്രഹം മാത്രമെ സര്‍ക്കാരിനുള്ളൂ എന്നും മറ്റൊരു താല്‍പ്പര്യവും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ മാത്രമല്ല ഒരു കോണ്‍ഗ്രസ്‌കാരനെയും അവിടെങ്ങും കാണാനില്ല എല്ലാ സ്വകാര്യ ബില്ലിനും ഉണ്ടാകുന്ന അനുഭവം തന്നെ ഈ ബില്ലിനും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    4 hours ago

    കറുപ്പിനഴക്…

  • 6
    5 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    5 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം