Saturday, November 17th, 2018

ശബരിമല; അക്രമം നടത്തിയ ആള്‍ക്ക് ജാമ്യം നല്‍കില്ലെന്ന് ഹൈക്കോടതി

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Published On:Nov 8, 2018 | 4:34 pm

കൊച്ചി: ശബരിമല യുവതി പ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങള്‍ സുപ്രീം കോടതി്‌ക്കെതിരാണെന്ന് ഹൈക്കോടതി. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ശബരിമലയില്‍ നടന്ന അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. അക്രമത്തില്‍ പങ്കെടുത്തില്ലെന്നും നാമജപ പ്രാര്‍ത്ഥനയില്‍ മാത്രമേ ഭാഗമായിട്ടുള്ളൂ എന്നുമുള്ള ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സമരം നടത്തിയത്. പ്രതി അക്രമത്തില്‍ പങ്കെടുത്തിന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ട്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളുമുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു