Tuesday, November 13th, 2018

ശബരിമല; എറണാകുളം – പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്

        കൊച്ചി: ശബരിമല തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി എട്ട് പുതിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടി ശനിയാഴ്ച മുതല്‍ എറണാകുളം പമ്പ റൂട്ടില്‍ സര്‍വീസ് തുടങ്ങും. ആറ് പുതിയ ബസുകളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞയാഴ്ച കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ബസുകള്‍ക്കുള്ള തീരുമാനമായത്. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനയും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണിത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറണാകുളം പമ്പ സര്‍വീസുകള്‍ കോട്ടയം വഴിയും ശബരിമല സീസണില്‍ നടത്തുന്നുണ്ട്. എറണാകുളം, കോട്ടയം, എരുമേലി, കുമളി … Continue reading "ശബരിമല; എറണാകുളം – പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്"

Published On:Nov 13, 2013 | 1:55 pm

KSRTC EKM Pamba

 

 

 

 
കൊച്ചി: ശബരിമല തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി എട്ട് പുതിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടി ശനിയാഴ്ച മുതല്‍ എറണാകുളം പമ്പ റൂട്ടില്‍ സര്‍വീസ് തുടങ്ങും. ആറ് പുതിയ ബസുകളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞയാഴ്ച കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ബസുകള്‍ക്കുള്ള തീരുമാനമായത്. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനയും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണിത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറണാകുളം പമ്പ സര്‍വീസുകള്‍ കോട്ടയം വഴിയും ശബരിമല സീസണില്‍ നടത്തുന്നുണ്ട്. എറണാകുളം, കോട്ടയം, എരുമേലി, കുമളി എന്നീ ഡിപ്പോകളില്‍കൂടി ബസുകള്‍ കടന്നുപോകും. എറണാകുളംപമ്പ റൂട്ടിലൂടെയുള്ള ബസ് യാത്രാ കൂലി സൂപ്പര്‍ഫാസ്റ്റിന് 150 രൂപയും ഓര്‍ഡിനറിക്ക് 142 രൂപയും ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    10 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    10 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    11 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    13 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    15 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    15 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    16 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി