Wednesday, February 20th, 2019

ശബരിമലയില്‍ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ തുടരണം: അമിക്കസ് ക്യൂറി

മതപരമായ ആചാരങ്ങളുടെ വൈവിധ്യം പരിഗണിക്കണം

Published On:Aug 1, 2018 | 1:19 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി കെ രാമമൂര്‍ത്തി. ശബരിമലയിലെ മതപരമായ ആചാരങ്ങളില്‍ ഇടപെടരുത്. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേല്‍ സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂര്‍ത്തി പറഞ്ഞു.
നേരത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രാജുരാമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്. കേസില്‍ അമിക്കസ് ക്യൂറിയുടെ വാദം പൂര്‍ത്തിയായി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു