Tuesday, September 25th, 2018

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്

നേരത്തെ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Published On:Jul 24, 2018 | 12:22 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് മുന്‍നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചത്. കേസില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനിച്ച ദേവസ്വം ബോര്‍ഡ് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചില്ല. മറിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ചാണ് സിംഗ്‌വി വാദിച്ചത്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും കാറപകടത്തില്‍ പരിക്ക്

  • 2
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 3
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 4
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 5
    19 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 6
    19 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 7
    20 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    21 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു