Sunday, September 23rd, 2018

ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റി; ഇനി ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’

      ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി. ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക എന്നു കാണിച്ച് ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനു … Continue reading "ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റി; ഇനി ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’"

Published On:Nov 21, 2016 | 10:48 am

Sabarimala Aaratt Full

 

 

 

ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി. ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക എന്നു കാണിച്ച് ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്.
ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    12 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി