Monday, August 26th, 2019

ശബരിമല മാത്രമല്ല പരാജയത്തിന് കാരണം: കാനം

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് അര്‍ഹതപ്പെട്ടത്.

Published On:Jun 26, 2019 | 1:54 pm

ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല മാത്രമല്ലെന്ന് സിപിഐ. ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ സാധിക്കാതെ പോയതാണ് തോല്‍വിക്ക് പ്രധാന കാരണമായതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അനവധി കാര്യങ്ങളില്‍ ഒന്നുമാത്രമാണ് ശബരിമല. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വലതുപക്ഷം നടത്തിയ പ്രചാരണങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. നരേന്ദ്ര മോദിക്ക് എതിരെ വിശ്വാസ യോഗ്യമായ ഒരു ബദലുണ്ടാക്കാന്‍ സാധിച്ചില്ല എന്നത് വലിയ തിരിച്ചടിയായി അദ്ദേഹം പറഞ്ഞു.
ചീഫ് വിപ്പ് സ്ഥാനം സിപിഐയ്ക്ക് അര്‍ഹതപ്പെട്ടതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ചെലവ് കുറച്ചും ചെലവില്ലാതെയും പദവി നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം