Wednesday, July 17th, 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി

പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശബരിമല വിഷയം സജീവമായി ഉന്നയിക്കാനും തീരുമാനമായി.

Published On:Apr 13, 2019 | 11:48 am

തിരു: ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി.ശബരിമല വിഷയത്തിന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഊന്നല്‍ നല്‍കാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെ ഭയക്കേണ്ടെന്നും നിര്‍ദേശമുണ്ട്.
പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശബരിമല വിഷയം സജീവമായി ഉന്നയിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനത്തില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതിന്റെ പ്രധാന കാരണം ഈ സ്ഥാനാര്‍ഥികള്‍ ശബരിമല വിഷയത്തിലെടുത്ത നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.
അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷനെ മറികടന്ന് ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കിയാല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ശരണം വിളിച്ച് തന്നെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന നിര്‍ദേശവും പ്രചരണ കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിക്കൊണ്ടുതന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി നീങ്ങുന്നത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ