Saturday, January 19th, 2019

ശബരിമലയിലെ ശാന്തത നശിപ്പിക്കണോ: സുരേന്ദ്രനോട് കോടതി

അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും

Published On:Jan 11, 2019 | 4:41 pm

പത്തനംതിട്ട: മകരവിളക്ക് കാലത്ത് ശബരിമല സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോവുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ സുരേന്ദ്രനോട് വാക്കാല്‍ ചോദിച്ചു.
ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ഈ സീസണില്‍ ഇയാളെ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.
ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനയോടെ രണ്ട് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആള്‍ജാമ്യവുമടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    42 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം