Monday, November 19th, 2018

ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയില്‍: രാമചന്ദ്രന്‍ പിള്ള

ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ പാര്‍ട്ടിയും സര്‍ക്കാരും സമ്മതിക്കില്ല

Published On:Sep 12, 2018 | 12:01 pm

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ബിഷപ്പിനെതിരായ അന്വേഷണത്തില്‍ അവധാനത ഉണ്ടായിട്ടില്ല. ഫ്രാങ്കോ മുളക്കലിനെതിരെ ഉയര്‍ന്നതില്‍ രാഷ്ട്രിയ ലക്ഷ്യം വച്ചുള്ള ആരോപണങ്ങളും ഉണ്ട്. അന്വേഷണം ഫലപ്രദമല്ലെന്ന കന്യാസ്ത്രീയുടെ ആരോപണത്തില്‍ വസ്തുതയില്ല. ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ പാര്‍ട്ടിയും സര്‍ക്കാരും സമ്മതിക്കില്ല. വിഷയത്തില്‍ വസ്തുത കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അന്വേഷണ സംഘവും സര്‍ക്കാരും നിയമനടപടികള്‍ തുടരുകയാണെന്നും എസ്.ആര്‍.പി പറഞ്ഞു.
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. പരാതിക്കാരിക്ക് മറ്റ് ഏജന്‍സിയെ സമീപിക്കണമെങ്കില്‍ സമീപിക്കാം. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ വരുന്ന പരാതികള്‍ പരിശോധിക്കും. ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന കമ്മിറ്റിയില്‍ നിയമമന്ത്രി എന്ന നിലയിലല്ല കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിലാണ് എ.കെ ബാലന്‍ ഉള്‍പ്പെട്ടതെന്നും അതില്‍ തെറ്റായൊന്നുമില്ലെന്നും എസ്.ആര്‍.പി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല കത്തിക്കരുത്

  • 2
    3 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    5 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    5 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍