Tuesday, April 23rd, 2019

ലോകകപ്പ് സൗഹൃദ മത്സരം; ഇറ്റലിക്ക് തോല്‍വി

ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലി ഫ്രാന്‍സിനെതിരെ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്.

Published On:Jun 2, 2018 | 9:42 am

നൈസ്: ലോകകപ്പ് ഒരുങ്ങുന്ന ഫ്രാന്‍സിനെ പൂട്ടാനിറങ്ങിയ അസൂറികള്‍ക്ക് തോല്‍വി. രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെട്ടത്. സാമുവേല്‍ ഉംറ്റിറ്റി(8), അന്ററോണിയോ ഗ്രീസ്മാന്‍(29), ഡെംബലെ(63) എന്നിവര്‍ ഫ്രാന്‍സിനായി വലകുലുക്കി. ലിയനാഡോ ബൊനുച്ചി ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടി.
ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലി ഫ്രാന്‍സിനെതിരെ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. എന്നാല്‍ ഫ്രഞ്ച് പടക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അസൂറികള്‍ക്ക് സാധിച്ചില്ല. ലോകകപ്പിനായി ഒരുങ്ങുന്ന ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
ലോകകപ്പിന് മുമ്പായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് ജൂണ്‍ 10ന് യുഎസിനെ നേരിടും.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്