Tuesday, September 25th, 2018

സ്‌പെയിനിന് ആദ്യ ജയം

കോസ്റ്റയുടെ ഗോളാണ് സ്‌പെയിനിന് അനിവാര്യ ജയം നേടിക്കൊടുത്തത്.

Published On:Jun 21, 2018 | 9:28 am

മോസ്‌കോ: ലോകകപ്പില്‍ സ്്‌പെയിനിന് ആദ്യ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിന്‍ ഇറാനെ തോല്‍പിച്ചത്. തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ഇറാന്‍ സ്‌പെയിന് മുന്നേറാനുള്ള ഒരു പഴുതു പോലും നല്‍കിയില്ല. സ്‌പെയിന്‍ താരങ്ങള്‍ പന്തുമായി മുന്നേറ്റത്തിനൊരുങ്ങുമ്പോള്‍ തന്നെ ഇറാന്റെ പ്രതിരോധനിര കോട്ടതീര്‍ക്കുന്ന കാഴ്ചയായിരുന്നു ഒന്നാം പകുതിയിലേറെയും.
എന്നാല്‍ സ്പാനിഷ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 54-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ഇറാന്‍ താരങ്ങളൊന്നടങ്കം നിരന്നു നിന്ന ഗോള്‍മുഖത്ത് ഇനിയസ്റ്റ നല്‍കിയ പാസില്‍ നിന്ന് കോസ്റ്റ ഉതിര്‍ത്ത ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി ഗോള്‍വര കടന്നു.
സ്പാനിഷ് താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോളായിരുന്നു ഇത്. ആദ്യമത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ കോസ്റ്റ രണ്ടു ഗോളുകള്‍ നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍നേട്ടക്കാരുടെ പട്ടികയില്‍ റഷ്യയുടെ ഡെനിസ് ചെറിഷേവിനൊപ്പം രണ്ടാം സ്ഥാനത്തെത്തി കോസ്റ്റ. നാലു ഗോളുകള്‍ നേടിയ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍.

LIVE NEWS - ONLINE

  • 1
    1 min ago

    വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

  • 2
    4 mins ago

    തെരഞ്ഞെടുപ്പില്‍ നിന്ന് ക്രിമിനലുകളെ മാറ്റിനിര്‍ത്താന്‍ നിയമം കൊണ്ടുവരണം: സുപ്രീംകോടതി

  • 3
    15 mins ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 4
    1 hour ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 5
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 6
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 7
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 8
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 9
    3 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി