Saturday, November 17th, 2018

റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

ആദ്യ മല്‍സരത്തില്‍ റഷ്യ സൗദിയെ 5-0ന് മുക്കിയപ്പോള്‍, ഈജിപ്ത് 1-0ന് ഉറുഗ്വെയോട് തോറ്റിരുന്നു.

Published On:Jun 20, 2018 | 9:25 am

മോസ്‌കോ: കരുത്തരായ ഈജിപ്തിനെ തകര്‍ത്ത് ആതിഥേയരായ റഷ്യ ഈ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യ ഈജിപ്തിനുമേല്‍ വിജയം കണ്ടത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം റഷ്യന്‍ ചെമ്പട ഈജിപ്ഷ്യന്‍ ഗോള്‍ മുഖത്തേക്ക് ഇരമ്പിയാര്‍ക്കുകയായിരുന്നു. മത്സരത്തിന്റെ 47-ാം മിനിറ്റിലാണ് റഷ്യ ഗോള്‍ പട്ടിക തുറന്നത്. അതും ഈജിപ്ഷ്യന്‍ നായകന്‍ ഫാത്തിയുടെ സെല്‍ഫ് ഗോളിലൂടെ. സോബ്‌നിന്റെ നിരുപദ്രവകരമായ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ ഫാത്തിയുടെ മുട്ടില്‍ തട്ടിത്തിരിഞ്ഞ പന്ത് സ്വന്തം ഗോള്‍മുഖത്തേക്ക് പാഞ്ഞുകയറുമ്പോള്‍ ഈജിപ്ഷ്യന്‍ ഗോളിക്ക് കാഴ്ചക്കാരനാകാനെ സാധിച്ചുള്ളു.
ആദ്യ ഗോളിന്റെ ഞെട്ടലില്‍ തരിച്ചു നിന്ന ഈജിപ്തിന്റെ ഗോള്‍മുഖത്ത് റഷ്യന്‍ ചെമ്പട നിരന്തരം ആക്രമണമഴിച്ചുവിട്ടു. നിമിഷങ്ങള്‍ക്കകം ആ നീക്കം ലക്ഷ്യം കാണുകയും ചെയ്തു. ബോക്‌സി വലത് മൂലയില്‍ നിന്ന് ഫെര്‍ണാണ്ടസ് നല്‍കിയ പാസ് പിഴവേതും കൂടാതെ ഡെനിസ് ചെറിഷേവ് ഗോളാക്കി മാറ്റി. 59-ാം മിനിറ്റിലായിരുന്നു റഷ്യന്‍ ഗാലറിയെ ഇളക്കി മറിച്ച ഈ ഗോള്‍ പിറന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ചെറിഷേവിന്റെ ഗോള്‍നേട്ടം ഇതോടെ മൂന്നായി ഉയരുകയും ചെയ്തു.
മൂന്ന് മിനിറ്റുകളുടെ മാത്രം ഇടവേളയില്‍ ഈജിപ്തിന്റെ ഗോള്‍മുഖം വീണ്ടും ഞെട്ടിവിറച്ചു. അര്‍തേം സ്യൂബയാണ് 62-ാം മിനിറ്റില്‍ റഷ്യയുടെ മൂന്നാം ഗോള്‍ നേടിയത്. ഗോളുകള്‍ നേടാനാകാതെ നാണം കെട്ട് മടങ്ങേണ്ടി വരുമെന്ന് ഉറപ്പിച്ച ഈജിപ്തിന് ആശ്വാസമെന്നോണം 73-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഈജിപ്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ പിഴവ് കൂടാതെ അത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച റഷ്യക്ക് ഇതോടെ ആറു പോയിന്റായി. രണ്ട് മത്സരങ്ങളും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ച ഈജിപ്തിന്റെ നില പരുങ്ങലിലാവുകയും ചെയ്തു. ആദ്യ മല്‍സരത്തില്‍ റഷ്യ സൗദിയെ 5-0ന് മുക്കിയപ്പോള്‍, ഈജിപ്ത് 1-0ന് ഉറുഗ്വെയോട് തോറ്റിരുന്നു.

 

LIVE NEWS - ONLINE

  • 1
    43 mins ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 2
    8 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 3
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 4
    14 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    15 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 6
    16 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 7
    18 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 8
    21 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 9
    23 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്