Wednesday, November 21st, 2018

കാനറി പക്ഷികള്‍ക്ക് പ്രതിരോധ കൂട്

ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ മൂന്നു പോയിന്റുമായി ഒന്നാമതാണ്. ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ഒരോ പോയിന്റും വീതം നേടി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

Published On:Jun 18, 2018 | 9:45 am

റോസ്റ്റോവ്: റഷ്യന്‍ ലോക കപ്പില്‍ വിജയത്തോടെ തുടങ്ങാമെന്ന കാനറിപ്പക്ഷികളുടെ മോഹത്തിന് കനത്ത തിരിച്ചടി. ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തിനിറങ്ങിയ നെയ്മറെയും സംഘത്തെയും സ്വിറ്റ്‌സര്‍ലന്റ് പ്രതിരോധക്കോട്ട കെട്ടി സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
കനത്ത ആക്രമണങ്ങള്‍ക്കൊടുവില്‍ ഇരുപതാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോയിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിന് മുന്നില്‍ ലഭിച്ച പന്ത് കുടീഞ്ഞോ വലയിലാക്കുകയായിരുന്നു. അമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ സൂബര്‍ സ്വിസ് ടീമിന് സമനില നേടിക്കൊടുത്തു. ജെര്‍ദന്‍ ഷകീരി എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് ഉജ്വല ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചാണ് സൂബര്‍ സമനില സമ്മാനിച്ചത്.
സൂപ്പര്‍ താരം നെയ്മറെ ഇടംവലം പൂട്ടിയാണ് സ്വിസ് പട പ്രതിരോധ തന്ത്രങ്ങള്‍ മെനഞ്ഞത്. നെയ്മര്‍ക്കൊപ്പം കുടിഞ്ഞോയും ഗബ്രിയേല്‍ ജീസസുമെല്ലാം സ്വിസിന്റെ കൈക്കരുത്തിന്റെ ഇരകളായി. അവസാന നിമിഷങ്ങളില്‍ പ്രതിരോധത്തിലെ അവസാന പഴുതും അടച്ച് കളിച്ച സ്വിറ്റ്‌സര്‍ലന്റ് ബ്രസീലിനെ സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ മൂന്നു പോയിന്റുമായി ഒന്നാമതാണ്. ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ഒരോ പോയിന്റും വീതം നേടി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    12 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി