Thursday, June 21st, 2018

റഷ്യന്‍ ലോകകപ്പിന് നാളെ തുടക്കം

നിരവധി മനോഹര മുഹൂര്‍ത്തങ്ങളാണ് ഓരോ ലോകകപ്പും നല്‍കുന്നത്.

Published On:Jun 13, 2018 | 4:04 pm

മോസ്‌കോ: ഇനി കാല്‍പ്പന്ത് കളിയുടെ രാപ്പകലുകള്‍. നാളത്തെ പുലരി ലോകകപ്പിന്റെ ഉദയത്തിന്റെ വെളിച്ചം റഷ്യയില്‍ വീശും. ആ വെളിച്ചത്തില്‍ ലോകം ഒന്നാകും… 21-ാം ലോകകപ്പ് ഫുട്‌ബോളിന് നാളെ മോസ്‌കോയില്‍ തുടക്കമാവും. ലോകകപ്പ് മാമാങ്കം ഏതു കോണിലാണെങ്കിലും ഭൂഗോളത്തിലെ വിവിധ സംസ്‌കാരങ്ങളുടെ സംഗമ വേദികൂടിയാകും അത്. ടീമുകളുടെയും താരങ്ങളുടെ യും കാല്‍പ്പന്തിന്റെയും ആരാധകര്‍ അവിടേക്ക് ഒഴുകിയെത്തും. നിരവധി മനോഹര മുഹൂര്‍ത്തങ്ങളാണ് ഓരോ ലോകകപ്പും നല്‍കുന്നത്. ചിരിയും കണ്ണീരും വേദനയും എല്ലാമുണ്ടായിരുന്നു. 1970ല്‍ ബ്രസീലിന്റെ കാര്‍ലോസ് ആല്‍ബര്‍ട്ടോ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ടീം ഗോളെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍. സ്വന്തം പകുതിയില്‍നിന്നും തുടങ്ങിയ മുന്നേറ്റത്തില്‍ പന്ത് പത്തുപേരുടെ കാല്‍ മറിഞ്ഞാണ് ആല്‍ബര്‍ട്ടോയിലെത്തിയത്. പിന്നെ 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയുടെ ഡിയേഗോ മാറഡോണയുടെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോള്‍.
ആ ഗോള്‍ ഉയര്‍ത്തിയ എല്ലാ വിവാദവും തൊട്ടുപിന്നാലെയുള്ള ഗോളിലൂടെ മാറഡോണ മാറ്റിയെടുത്തു. ആ ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്വന്തം പകുതിയില്‍നിന്ന് പന്തുമായി കുതിച്ച മാറഡോണ തനിക്കുമുന്നിലുണ്ടായിരുന്ന പീറ്റര്‍ ബിയേര്‍ഡ്‌സ്‌ലി, പീറ്റര്‍ റീഡ്, ടെറി ബുച്ചര്‍, ടെറി ഫെന്‍വിക്, ഒരിക്കല്‍ക്കൂടി ബുച്ചര്‍ അവസാനം ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണ്‍. എല്ലാവ രെയും വെട്ടിച്ച് വലകുലുക്കി… ഇതെല്ലാം ലോകകപ്പില്‍ മാത്രം കണ്ടതാണ്. 2006ല്‍ സിനദിന്‍ സിദാന്‍ നായകനില്‍നിന്നു വില്ലനായി മാറിയ കളി. അതുപോലെയുള്ള എത്രയെത്ര മുഹൂര്‍ത്തങ്ങള്‍. റഷ്യയിലും ഇത്തരം അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ക്കാവും ലോകം ഉറ്റുനോക്കുക.

 

LIVE NEWS - ONLINE

 • 1
  8 hours ago

  കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

 • 2
  9 hours ago

  ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

 • 3
  10 hours ago

  കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

 • 4
  12 hours ago

  കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

 • 5
  13 hours ago

  മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

 • 6
  14 hours ago

  ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

 • 7
  16 hours ago

  കാസര്‍കോട് പുലി കെണിയില്‍ വീണു

 • 8
  16 hours ago

  പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

 • 9
  16 hours ago

  പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍