Friday, October 19th, 2018

നൈക്കി പിന്മാറി; ബൂട്ടില്ലാതെ ഇറാന്‍

യുഎസ് സാമ്പത്തിക ഉപരോധമാണ് നൈക്കിയുടെ പിന്മാറ്റത്തിന് കാരണം.

Published On:Jun 13, 2018 | 9:54 am

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇറാനെ പ്രതിരോധത്തിലാക്കി അന്താരാഷ്ട്ര ബ്രാന്‍ഡായ നൈക്കി രംഗത്ത്. ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അണിയാനുള്ള ബൂട്ട് വിതരണം ചെയ്യാനാവില്ലെന്ന് നൈക്കി അറിയിച്ചു. ഇറാനെതിരെയുള്ള യുഎസ് സാമ്പത്തിക ഉപരോധമാണ് നൈക്കിയുടെ പിന്മാറ്റത്തിന് കാരണമായത്.
മൊറോക്കോക്കെതിരായ ആദ്യ മത്സരം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ ഇറാന്‍ താരങ്ങളുടെ ബൂട്ടിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. നൈക്കിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഇറാന്‍ താരങ്ങളും പരിശീലകനും രംഗത്തെത്തി. പ്രശ്‌ന പരിഹാരത്തിന് ഫിഫ ഇടപെടണമെന്ന് ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്വീറോസ് ആവശ്യപ്പെട്ടു. പക്ഷേ, ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞമാസം ഇറാനുമായുള്ള ആണവകരാറില്‍ നിന്നു അമേരിക്ക പിന്‍മാറിയിരുന്നു. തൊട്ടുപിന്നാലെ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    3 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    3 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    6 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    7 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    8 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    9 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    10 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    10 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല