Saturday, February 23rd, 2019

മഞ്ഞക്കിളികളുടെ രാജസൂയം

തിങ്കളാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ മെക്‌സിക്കോയെ നേരിടും.

Published On:Jun 28, 2018 | 9:17 am

മോസ്‌കോ: സെര്‍ബിയയുടെ വെല്ലുവിളിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. പൗളീഞ്ഞോ, തിയാഗോ സില്‍വ എന്നിവര്‍ നേടിയ ഗോളുകളുടെ ബലത്തിലായിരുന്നു ബ്രസീലിന്റെ വിജയം. ഗോള്‍ നേടിയില്ലെങ്കിലും ഗോളിനും മുന്നേറ്റങ്ങള്‍ക്കും വഴിയൊരുക്കി സൂപ്പര്‍ താരം നെയ്മര്‍ കളിയില്‍ മികച്ചുനിന്നു. തിങ്കളാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ മെക്‌സിക്കോയെ നേരിടും.
മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു. പത്താം മിനിറ്റില്‍ പ്രതിരോധത്തിലെ കരുത്തന്‍ മാഴ്‌സലോ പരിക്കേറ്റു പുറത്തുപോയെങ്കിലും ബ്രസീലിന്റെ കരുത്ത് ചോര്‍ന്നില്ല. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 36-ാം മിനിറ്റില്‍ മുന്‍ ലോകചാമ്പ്യന്‍മാര്‍ ലക്ഷ്യംകണ്ടു. കുട്ടീഞ്ഞോ ചിപ്പ് ചെയ്തു നല്‍കിയ പന്ത് സെര്‍ബിയന്‍ ഗോള്‍കീപ്പര്‍ സ്റ്റോജ്‌കോവിച്ചിന്റെ തലക്കു മുകളിലൂടെ പൗളീഞ്ഞോ വലയിലേക്കു കോരിയിടുകയായിരുന്നു. ആദ്യ പകുതിയില്‍ ബ്രസീല്‍ കുട്ടീഞ്ഞോ, നെയ്മര്‍ എന്നിവരിലൂടെ വീണ്ടും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ബിയ ആധിപത്യം പുലര്‍ത്തി. പന്തുമായ ബ്രസീല്‍ ബോക്‌സില്‍ തുടര്‍ച്ചയായി സെര്‍ബിയന്‍ താരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും ഫിനിഷിംഗിലെ പിഴവുകളും ബ്രസീല്‍ പ്രതിരോധവും തടസമായി. ഇതിനിടെ പൗളീഞ്ഞോയെ പിന്‍വലിച്ച് ഫെര്‍ണാണ്ടീഞ്ഞോയെ പരിശീലകന്‍ ടിറ്റെ കളത്തിലിറക്കി. തൊട്ടുപിന്നാലെ ബ്രസീലിന്റെ രണ്ടാം ഗോളെത്തി. നെയ്മറുടെ കോര്‍ണറിനു തലവച്ച തിയാഗോ സില്‍വയായിരുന്നു ഇക്കുറി സ്‌കോറര്‍.
രണ്ടാം ഗോളും വീണതോടെ സെര്‍ബിയ ഏകദേശം മത്സരം അവസാനിപ്പിച്ചു. മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞ സെര്‍ബിയന്‍ പോസ്റ്റിലേക്കു നെയ്മര്‍ തുടര്‍ച്ചയായി പന്തുമായി ഓടിക്കയറി. എന്നാല്‍ ഗോളിയുടെ മികച്ച പ്രകടനം സെര്‍ബിയയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    14 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    15 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    17 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം