Friday, September 21st, 2018

ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അര്‍ജന്റീന; നീലാകാശത്ത് മൂസപ്പരുന്ത് വട്ടമിട്ട് പറക്കും

ആഫ്രിക്കന്‍ കരുത്ത് പ്രവചനാതീതമാണ്. അപ്രതീക്ഷിത മുന്നേറ്റം നടത്തി അമ്പരപ്പിക്കുന്ന ഗോളുകള്‍ നേടാന്‍ നൈജീരിയക്ക് കഴിവുണ്ട്.

Published On:Jun 26, 2018 | 8:02 am

മോസ്‌കോ: ലോകകപ്പിന്റെ ഇരുപത്തൊന്നാം എഡിഷനില്‍ ഫുട്ബാള്‍ പ്രേമികളുടെ പ്രിയ ടീമായ അര്‍ജന്റീനയുടെ സാന്നിധ്യം തുടര്‍ന്നുമുണ്ടാകുമോയെന്ന് ഇന്നറിയാം. ഗ്രൂപ്പ് ഡിയിലെ അവസാന പോരാട്ടങ്ങളില്‍ ഇന്ന് അര്‍ജന്റീന നൈജീരിയയെയും ക്രൊയേഷ്യ ഐസ്‌ലന്റിനെയും നേരിടുും. രണ്ട് മത്സരങ്ങളും രാത്രി 11.30 മുതലാണ്. നേരത്തേ തന്നെ ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിലേക്ക് സാധ്യതകള്‍ അവസാനിച്ചിട്ടില്ലാത്ത ബാക്കി മൂന്ന് ടീമുകളും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഇന്നത്തെ മത്സരത്തിലെ ഫലം അനുസരിച്ചായിരിക്കും ആരാകും ക്രൊയേഷ്യക്കൊപ്പം അടുത്ത റൗണ്ടില്‍ എത്തുകയെന്ന് തീരുമാനിക്കപ്പെടുക. ക്രൊയേഷ്യക്ക് പിന്നിലായി മൂന്ന് പോയിന്റുമായി നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. ഐസ്‌ലന്റ് മൂന്നാമതും അര്‍ജന്റീന അവസാന സ്ഥാനത്തുമാണിപ്പോള്‍. എന്നാല്‍ ഫുട്‌ബോള്‍ ദൈവം മെസിയുടെ മാസ്മരിക പ്രകടനത്തില്‍ അര്‍ജന്റീന രണ്ടാം റൗണ്ടില്‍ പ്രവേശിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നൈജീരിയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ കളിച്ച ഫോര്‍മേഷനിലും ആദ്യ ഇലവനിലും മാറ്റംവരുത്തിയാകും സാംപോളി അര്‍ജന്റീനയെ കളത്തിലിറക്കുക. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന എയ്ഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയും തിരിച്ചെത്തിയേക്കും. ഗോണ്‍സ്വാലോ ഹിഗ്വയിനും ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
ഗോള്‍ കീപ്പര്‍ വില്ലികാബല്ലെറോക്ക് പകരം ബാറിന് കീഴില്‍ അര്‍മാനി വന്നേക്കും. ലോകകപ്പില്‍ അവസാനം മുഖാമുഖം വന്ന നാല് മത്സരങ്ങളിലും അര്‍ജന്റീന നൈജീരിയയെ കീഴടക്കിയിട്ടുണ്ട്.
ആഫ്രിക്കന്‍ കരുത്ത് പ്രവചനാതീതമാണ്. അപ്രതീക്ഷിത മുന്നേറ്റം നടത്തി അമ്പരപ്പിക്കുന്ന ഗോളുകള്‍ നേടാന്‍ നൈജീരിയക്ക് കഴിവുണ്ട്. മാത്രമല്ല അവരുടെ സ്റ്റാര്‍ സ്്‌ട്രൈക്കര്‍ അഹമ്മദ് മൂസ ഐസ്‌ലന്റിനെതിരെയുള്ള മത്സരത്തില്‍ നത്തിയ മാസ്മരിക പ്രകടനം അര്‍ജന്റിനയെ ഭയപ്പെടുത്തുകയാണ്. നഷ്ടപ്പെടാനൊന്നുമില്ലാത്ത നൈജീരിയന്‍ സ്‌ട്രൈക്കര്‍മാര്‍ ആര്‍ജന്റീനിയന്‍ നീലാകാശത്ത് ഗോളിനായി വട്ടമിട്ടുപറക്കുമെന്നാണ് കരുതപ്പെടുന്നത്.

 

LIVE NEWS - ONLINE

 • 1
  2 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  2 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  3 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  3 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  3 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  4 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  5 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  5 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  6 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച