Sunday, November 18th, 2018

മരിച്ചു.. ഇനി മാന്യമായൊരു ശവദാഹം..!

ക്രൊയേഷ്യയോട് മൂന്നു ഗോളുകള്‍ക്ക് തോറ്റു പുറത്തേക്കുള്ള വഴിയില്‍ ഉറ്റുനോക്കുന്നു.

Published On:Jun 22, 2018 | 9:12 am

നിസ്‌നി: പാതിരാവില്‍ ഫുട്‌ബോള്‍ ലോക്ം മന്ത്രിച്ചു…ഹാ കഷ്്്ടം. അര്‍ജന്റീനയെ പണയിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ തലകുമ്പിട്ടുപോയ നിമിഷം, ചുടുകണ്ണീര്‍ വീണ് കാല്‍നഖങ്ങള്‍ പൊള്ളിയ നിമിഷം. ഫുട്‌ബോള്‍ മാന്ത്രികന്‍ സാക്ഷാല്‍ ഡീഗോ മറഡോണയെ ഗാലറിയില്‍ സാക്ഷിയാക്കി അര്‍ജന്റീന താല്‍വിയുടെ നിലയില്ലാക്കയത്തിലേക്ക് വീണുപോയിരിക്കുന്നു.
വെറും തോല്‍വിയല്ല, മുഖാമുഖം കണ്ടപ്പോഴൊക്കെ കീഴടക്കിയ ക്രൊയേഷ്യയോട് മൂന്നു ഗോളുകള്‍ക്ക് തോറ്റ് തുന്നംപാടിയിരിക്കുന്നു. അതും എതിരില്ലാത്ത മൂന്നു ഗോളിന്. മെസിയും അഗ്യൂറോയും ഡെബാലയും ഹിഗ്വയിനും, മഷരാനോയും കളിച്ച പേരുംപെരുമയുമുള്ള അര്‍ജന്റി ക്രൊയേഷ്യയുടെ മുന്നടിയില്‍ വെന്തുവെണ്ണീറായിരിക്കുന്നു. ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ റൗണ്ടില്‍ പുറത്താകുന്നതിന്റെ അതിഗംഭീര നാണക്കേട് അര്‍ജന്റീനയെ തുറിച്ചുനോക്കുന്നു. അടുത്ത മത്സരം വരുന്ന ചൊവ്വാഴ്ച നൈജീരിയയുമായി. ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയ, ക്രൊയേഷ്യയോട് മൂന്നു ഗോള്‍ തോല്‍വി ചോദിച്ചുവാങ്ങിയ സംപോളിക്കും കൂട്ടര്‍ക്കും ആശ്ക്കുവകയൊന്നുമില്ല. മരണം സംഭവിച്ചിരിക്കുന്നു. ഇനി മാന്യമായൊരു ശവദാഹം!
ഗോള്‍ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അര്‍ന്റീനിയന്‍ വമ്പിനെ കീറിമുറിച്ച ആ മൂന്നു ഗോളുകളും. 53 ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഗോളി വില്ലി കബല്ലെറോയുടെ ആന മണ്ടത്തരത്തില്‍നിന്ന് ആ വന്‍മരം വീണുതുടങ്ങുന്നു. പന്ത് മധ്യവരപിന്നിട്ട് അര്‍ജന്റീനിയന്‍ ബോക്‌സിലേക്ക് എത്തുമ്പോള്‍ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്റര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധ താരം മെര്‍ക്കാഡോ ഗോളി വില്ലി കബല്ലെറോക്കു പന്ത് മറിച്ചുനല്‍കുന്നു. കബല്ലെറോ ആ ബാക് പാസ് മെര്‍ക്കാഡോയ്ക്കു തന്നെ മറിച്ചുനല്‍കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കബല്ലെറോക്കു പിഴ്ക്കുന്നു. പന്ത് നേരെ ക്രൊയേഷ്യയുടെ റെബിച്ചിന്റെ നേരെ. ഉയര്‍ന്നുവന്ന പന്ത് നിലംതൊടുമുമ്പ് റിബിച്ചിന്റെ കിടിലന്‍ വോളി. അര്‍ജന്റീനയുടെ നെഞ്ച് പിളര്‍ന്ന് പന്ത് വലയില്‍. ഗാലറി നിശബ്ദമായ നിമിഷം.
രണ്ടാം ഗോള്‍, ലൂക്കാ മോഡ്രിച്ചിന്റെ വക. 80-ാം മിനിറ്റില്‍ പന്തുമായി ഇടത്തോട്ടും വലത്തോട്ടും പഴുതുനോക്കി വെട്ടിത്തിരിയുന്ന മോഡ്രിച്ച്. പിന്നെ ബോക്‌സിലേക്ക് കയറാതെ വലതുവശത്തേക്ക് പന്തിനെ തള്ളിവിട്ട് ഓടിയടുത്ത് കനത്തൊരു ഷോട്ട്. വലതുപോസ്റ്റിനു വെളിയിലേക്ക് പറന്നുപോയ പന്ത് റാപോലെ വളഞ്ഞ് ക്ലാസിക് ഗോളായി വലയിലേക്ക് കയറുകയായിരുന്നു.
മൂന്നാം ഗോള്‍, രണ്ടു ഗോള്‍ വീണതോടെ തളര്‍ന്നുപോയ ര്‍ജന്റീന എക്‌സ്ട്രാ ടൈമില്‍ കൂട്ടത്തോടെ എതിര്‍ ബോക്‌സിലേക്ക്. തുറന്നു കിടന്ന അര്‍ജന്റീനയുടെ ഗോള്‍ ഏരീയയിലേക്ക് വീണ്ടും ക്രൊയേഷ്യയുടെ കൗണ്ടര്‍. റാട്ടിക്കിച്ച് അടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിനു നേരെ. കൊവിസിച്ച് അത് റാട്ടിക്കിച്ചിന് വീണ്ടും മറിച്ചു. പന്തിനെ നിയന്ത്രിച്ച് വലയിലേക്ക് റാട്ടിക്കിച്ച് പറഞ്ഞുവിട്ടു. അര്‍ജന്റീനയുടെ നെഞ്ചില്‍ അവസാന ആണി. ക്രൊയേഷ്യ അവരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കളി കൈവിട്ട മെസിയും സംഘവും കളത്തില്‍ അലഞ്ഞുതിരിഞ്ഞപ്പോള്‍ ഫൈനല്‍ വിസില്‍ മുഴങ്ങി.

LIVE NEWS - ONLINE

 • 1
  5 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  9 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  13 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  14 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  15 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  15 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  1 day ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി