Tuesday, December 18th, 2018

റഷ്യയെവെല്ലും ആവേശം കണ്ണൂരില്‍

കണ്ണൂര്‍: ഫുട്‌ബോളില്‍ രാജ്യത്തിന്റെയും ദേശീയതയുടെയും അതിര്‍ത്തികള്‍ മായുമ്പോള്‍ ലയണല്‍ മെസിയും നെയ്മറും മുഹമ്മദ് സലെയും ഓസിലും റൊണാള്‍ഡോയും ഇനിയസ്റ്റയുമെല്ലാം ഈ നാട്ടുകാരായി മറുകയാണ്. ഇവര്‍ക്കായി മനസ്സും ശരീരവും അര്‍പ്പിച്ചിരിക്കുകയാണ് ആരാധക കൂട്ടം. കണ്ണൂരില്‍ നിന്ന് റഷ്യയിലേക്ക് കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് ഉണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോളില്‍ മത്സരങ്ങളുടെ ആവേശവും ആഘോഷവും റഷ്യയെ വെല്ലുംവിധത്തിലാണ് കണ്ണൂരിലെങ്ങുമുള്ളത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ അരികില്‍ നില്‍ക്കെ ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളുടെ നാടും നഗരവും ഫ്‌ളക്‌സ് ബോര്‍ഡുകളാലും ഇഷ്ട ടീമുകളുടെ … Continue reading "റഷ്യയെവെല്ലും ആവേശം കണ്ണൂരില്‍"

Published On:Jun 9, 2018 | 10:57 am

കണ്ണൂര്‍: ഫുട്‌ബോളില്‍ രാജ്യത്തിന്റെയും ദേശീയതയുടെയും അതിര്‍ത്തികള്‍ മായുമ്പോള്‍ ലയണല്‍ മെസിയും നെയ്മറും മുഹമ്മദ് സലെയും ഓസിലും റൊണാള്‍ഡോയും ഇനിയസ്റ്റയുമെല്ലാം ഈ നാട്ടുകാരായി മറുകയാണ്. ഇവര്‍ക്കായി മനസ്സും ശരീരവും അര്‍പ്പിച്ചിരിക്കുകയാണ് ആരാധക കൂട്ടം. കണ്ണൂരില്‍ നിന്ന് റഷ്യയിലേക്ക് കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് ഉണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോളില്‍ മത്സരങ്ങളുടെ ആവേശവും ആഘോഷവും റഷ്യയെ വെല്ലുംവിധത്തിലാണ് കണ്ണൂരിലെങ്ങുമുള്ളത്.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ അരികില്‍ നില്‍ക്കെ ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളുടെ നാടും നഗരവും ഫ്‌ളക്‌സ് ബോര്‍ഡുകളാലും ഇഷ്ട ടീമുകളുടെ ജഴ്‌സിയുടെ നിറമുള്ള പടുകൂറ്റന്‍ തോരണങ്ങളാലും അലങ്കരിച്ച് കാലപന്തുകളിക്ക് സ്വാഗതമോതുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളും മറ്റ് പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ വരെ മുഴുവനായും ഇഷ്ടടീമിന്റെ പടുകൂറ്റന്‍ പതാകയാണ് പതിപ്പിച്ചിരിക്കുന്നത്. ചിലവീടുകള്‍ മുഴുവന്‍ അര്‍ജന്റീനയുടെ കളറടിച്ച് അലങ്കരിച്ചു. വാഹനങ്ങളുടെ നിലവിലെ കളര്‍മാറ്റി താന്‍ ഇഷ്ടപ്പെടുന്ന ടീമിന്റെ കളറടിച്ച് സന്തോഷം പങ്കിടുന്നവരുമുണ്ട്. ഏത് ടീം ജയിക്കുമെന്ന വാക്തര്‍ക്കങ്ങളും യുവാക്കള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലൊക്കെ കാണാം. തങ്ങളുടെ പ്രിയതാരങ്ങളെ ഇന്നേവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഇടിവെട്ട് സ്റ്റൈലിലാണ് നാടെങ്ങുമുള്ള ആരാധകര്‍ ഫ്‌ളക്‌സില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിലയിടത്ത് കേരളീയ സ്റ്റൈലിലില്‍ ഷര്‍ട്ടും മുണ്ടും ധരിച്ച മെസിയും ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ ആട് എന്ന ചിത്രത്തിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന്റെ അതേ ലുക്കില്‍ മെസിയും ബുള്ളറ്റില്‍ പാഞ്ഞുവരുന്ന നെയ്മറുമൊക്കെയാണ് ഫ്‌ളക്‌സുകളിലുള്ളത്. ആവേശം തുളുമ്പുന്ന ഡയലോഗുകളാണ് ഫ്‌ളക്‌സുകളിലെ ആകര്‍ഷണം. പ്രശസ്തമായ സിനിമാ ഡയലോഗുകള്‍ കടമെടുത്തും അല്ലാതെയുമുള്ള ഫുട്‌ബോള്‍ ഡയലോഗുകള്‍ ഫ്‌ളക്‌സുകളിലുണ്ട്. ഒരു ക്ലബ്ബ് ടീം ഒരു ബോര്‍ഡ് സ്ഥാപിച്ചാല്‍ തൊട്ടടുത്ത് തന്നെ അതിന് മറുപടിയായി അടുത്ത ബോര്‍ഡ് പ്രത്യക്ഷപ്പെടും.
”കൈയ്യെത്തും ദൂരത്ത് നിന്നും മൂന്ന് കിരീടങ്ങള്‍ തെന്നിപ്പോയപ്പോഴും പലരും പറഞ്ഞു. ദൈവമില്ലെന്ന്, പക്ഷെ റൊസാരിയോയില്‍ നിന്നും ഒരു കുറിയ മനുഷ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തിയായിട്ടുണ്ടെങ്കില്‍ ആ ദൈവത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.” അര്‍ജന്റീനക്ക് വേണ്ടിയുള്ള ഫ്‌ളക്‌സിലെ വരികള്‍ തുടരുന്നത് ഇങ്ങനെയാണ്.
”പ്രതികാരം ഞങ്ങള്‍ക്കുള്ളതാണ്. ഞങ്ങളത് വീട്ടുക തന്നെ ചെയ്യും.” ഇത് ബ്രസീലിനുവേണ്ടിയുള്ള വരികളാണ്. കണ്ണും കാതും ഹൃദയവും ഒരു പന്തിലേക്ക് ചുരുങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രണയികള്‍ ആവേശത്തിലാണ്. സ്‌കൂളുകളിലും കോളജുകളിലും ക്ലബ്ബുകളിലും മറ്റും സംസാരം റഷ്യയിലുരുളുന്ന പന്തിനെ കുറിച്ച് മാത്രം. നേരത്തെയെത്തിയ മഴ ലോകകപ്പിന് മുന്നോടിയായുള്ള ഫാന്‍സ് അസോസിയേഷനുകളുടെ മത്സരങ്ങള്‍ക്ക് തടസ്സമായിട്ടുണ്ടെങ്കിലും അവേശത്തിന് കുറവില്ല. മത്സരം നടത്താനാവുന്നില്ലെങ്കിലും വിവിധ രാജ്യങ്ങള്‍ക്കായി ഇവര്‍ വീറോടെ പൊരുതുകയാണ്.
അതിനിടെ കണ്ണൂരിലെ കായിക വിപണിയും സജീവം തന്നെ. ഇഷ്ട ടീമുകളുടെ ജഴ്‌സിയും കൊടിയും വാങ്ങാന്‍ കടകളില്‍ വന്‍ തിരക്കാണ്. ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും തട്ടുന്ന ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘അഡിഡാസ് ടെല്‍സ്റ്റാര്‍-18’ മുതല്‍ ടീം ബാന്റുകള്‍ക്ക് വരെ വന്‍ ഡിമാന്റാണ്. ഇതിന് ആരാധകര്‍ ലക്ഷങ്ങളാണ് പൊടിപൊടിക്കുന്നത്. വിപണിയില്‍ താരം സാക്ഷാല്‍ ടെല്‍സ്റ്റാര്‍-18 തന്നെയാണ്. ലോകകപ്പിന് ഉപയോഗിക്കുന്ന യഥാര്‍ത്ഥ ടെല്‍സ്റ്റാര്‍-18 ജര്‍മ്മന്‍ പന്തിന് 9999 രൂപയാണ് കണ്ണൂരിലെ വില. ചിപ്പുകളില്ലാത്ത ഔദ്യോഗിക പന്ത് 1999 രൂപക്ക് സ്വന്തമാക്കാന്‍ സാധിക്കും. ചെറിയ പതാകകള്‍ ആര്‍ക്കും വേണ്ട. പടുകൂറ്റന്‍ പതാകകള്‍ വരെ ഗ്രാമങ്ങള്‍ തോറും സോക്കര്‍ അവേശം എത്തിക്കാന്‍ വിപണിയില്‍ ഉണ്ട്. ഇഷ്ട ടീമുകളുടെ ജഴ്‌സികളും പതാകകളും വാങ്ങുന്നതിനായി നൂറുകണക്കിന് ആളുകളാണ് ഷോപ്പില്‍ എത്തുന്നതെന്ന് കണ്ണൂര്‍ ബാങ്ക് റോഡിലെ സ്‌പോര്‍ട്‌സ് ക്യാംപസ് ഉടമ മുഹമ്മദ് റഷീദ് പാറാല്‍ പറയുന്നത്. ബ്രസീല്‍, അര്‍ജന്റീന ജഴ്‌സികള്‍ക്കാണ് ആവശ്യക്കാരേറെ. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ ടീമുകളുടെ ജഴ്‌സികള്‍ ചോദിച്ചെത്തുന്നവര്‍ക്കും നിരാശരായി മടങ്ങേണ്ടിവരില്ല. ഒരുവിധമെല്ലാ ടീമുകളുടെയും ജഴ്‌സികള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്.
വാട്‌സ്ആപ്പും ഫെയ്‌സ് ബുക്കും ഇത്തവണ ഫുട്‌ബോള്‍ ജ്വരത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഒരു ഫ്‌ളക്‌സ് ഉയര്‍ത്തിയാലോ കൊടിതോരണങ്ങള്‍ കെട്ടിയാലോ അടുത്ത നിമിഷം അതിന്റെ ഫോട്ടോയെടുത്ത് അല്ലെങ്കില്‍ അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് അപ്പോള്‍ തന്നെ ഫെയ്‌സ് ബുക്കിലും വാട്‌സ്ആപ്പിലും പോസ്റ്റ് ചെയ്യുന്ന ആരാധകര്‍ ലോകകപ്പിന്റെ ആവേശം ഓരോ നിമിഷവും ലോകത്തിന് മുന്നിലെത്തിക്കുകയാണ്. ഒരു പോസ്റ്റ് വന്നാല്‍ ഉടനടി അതിന്റെ മറുപടി പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടും. വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 

LIVE NEWS - ONLINE

 • 1
  7 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  9 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  12 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  14 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  16 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  16 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  17 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി