Thursday, May 24th, 2018

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചു. 65 യാത്രക്കാരും പൈലറ്റ് അടക്കം ആറു ജീവനക്കാരുമാണു മരിച്ചത്. കസാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഉരല്‍സിലെ ഓര്‍സ്‌ക് സിറ്റിയിലേക്കു പുറപ്പെട്ട സരതോവ് എയര്‍ലൈന്‍സിന്റെ ആന്റോനോവ് എഎന്‍ 148 വിമാനമാണ് അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. മോസ്‌കോയിലെ ദോമോദെദോവോ വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം രണ്ടു മിനിറ്റിനുശേഷം റഡാര്‍ പരിധിയില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തീപിടിച്ചു വിമാനം താഴേക്കു പതിക്കുന്നതു കണ്ടതായി അര്‍ഗുനോവ് ഗ്രാമവാസികള്‍ പറഞ്ഞു. ആറു … Continue reading "റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചു"

Published On:Feb 12, 2018 | 9:59 am

മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചു. 65 യാത്രക്കാരും പൈലറ്റ് അടക്കം ആറു ജീവനക്കാരുമാണു മരിച്ചത്. കസാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഉരല്‍സിലെ ഓര്‍സ്‌ക് സിറ്റിയിലേക്കു പുറപ്പെട്ട സരതോവ് എയര്‍ലൈന്‍സിന്റെ ആന്റോനോവ് എഎന്‍ 148 വിമാനമാണ് അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. മോസ്‌കോയിലെ ദോമോദെദോവോ വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം രണ്ടു മിനിറ്റിനുശേഷം റഡാര്‍ പരിധിയില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തീപിടിച്ചു വിമാനം താഴേക്കു പതിക്കുന്നതു കണ്ടതായി അര്‍ഗുനോവ് ഗ്രാമവാസികള്‍ പറഞ്ഞു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് വിമാനം തകര്‍ന്നുവീണത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. നൂറ്റി അന്‍പതിലേറെ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്കു നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത മഞ്ഞ് കാരണം റോഡുമാര്‍ഗം ഇവിടേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഏതാനും നാളുകളായി റഷ്യയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞുമൂടിയ പ്രദേശത്ത് വിമാനാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താഏജന്‍സികള്‍ പിന്നീടു പുറത്തുവിട്ടു. കാലാവസ്ഥാവ്യതിയാനമാകാം ദുരന്തകാരണമെന്നു റഷ്യന്‍ ഗതാഗതമന്ത്രാലയം അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    27 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു