റഷ്യന്‍ പ്രസിഡന്റിനെ അപമാനിച്ച നടപടി അംഗീകരിക്കാനാവില്ല വ
റഷ്യന്‍ പ്രസിഡന്റിനെ അപമാനിച്ച നടപടി അംഗീകരിക്കാനാവില്ല വ
വാഷിംഗ്ടണ്‍: സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ആക്രമണത്തിനു ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് റഷ്യ. ബാഷാര്‍ അല്‍ ആസാദ് ഭരണകൂടത്തിനെതിരെയുള്ള നടപടിക്കു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് പറഞ്ഞു.
വീണ്ടും തങ്ങള്‍ ഭീഷണി നേരിടുകയാണ്. റഷ്യന്‍ പ്രസിഡന്റിനെ അപമാനിച്ച നടപടി അംഗീകരിക്കാനാവില്ല വകവച്ചുകൊടുക്കുകയുമില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരമുള്ള യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ തയാറാക്കിയ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. ഇതിന്റെ ഉത്തരവാദിത്തം യുഎസിനും ബ്രിട്ടനും ഫ്രാന്‍സിനുമായിരിക്കുമെന്നും അനറ്റോലി ആന്റനോവ് മുന്നറിയിപ്പ് നല്കി.