Tuesday, November 20th, 2018

രൂപ പടുകുഴിയിലേക്ക്

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും താഴേക്കു തന്നെ. ഇന്നലത്തെ റെക്കോഡ് താഴ്ചയില്‍ നിന്ന് കരകയറാന്‍ ഇന്നും രൂപയ്ക്കായില്ല. തിങ്കളാഴ്ച 63.14 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് 64 ന്നെ സര്‍വകാല റെക്കോഡിലേക്ക് കൂപ്പുകുത്തി. ഒരു ഡോളര്‍ വാങ്ങാന്‍ 64 രൂപയിലേറെ നല്‍കണമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ബാങ്കിങ്, ഇറക്കുമതി, എണ്ണ വിപണിയില്‍ ഡോളറിന് പ്രിയമേറിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഉത്തേജക നടപടികള്‍ ഉടന്‍ … Continue reading "രൂപ പടുകുഴിയിലേക്ക്"

Published On:Aug 20, 2013 | 10:57 am

rupee down
മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും താഴേക്കു തന്നെ. ഇന്നലത്തെ റെക്കോഡ് താഴ്ചയില്‍ നിന്ന് കരകയറാന്‍ ഇന്നും രൂപയ്ക്കായില്ല. തിങ്കളാഴ്ച 63.14 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് 64 ന്നെ സര്‍വകാല റെക്കോഡിലേക്ക് കൂപ്പുകുത്തി. ഒരു ഡോളര്‍ വാങ്ങാന്‍ 64 രൂപയിലേറെ നല്‍കണമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ബാങ്കിങ്, ഇറക്കുമതി, എണ്ണ വിപണിയില്‍ ഡോളറിന് പ്രിയമേറിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഉത്തേജക നടപടികള്‍ ഉടന്‍ നടപ്പാക്കിയേക്കുമെന്ന സൂചനയും ഡോളറിന് കരുത്തേകി.
അതിനിടെ, രൂപയുടെ മൂല്യശോഷണം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രൂക്ഷമായ വിലക്കയറ്റം, ഇന്ധനവില വര്‍ധനവ്, വായ്പാ പലിശനിരക്ക് ഉയരല്‍ എന്നിവയാണ് രാജ്യം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് സൂചന.
അതേസമയം, വിദേശ നിക്ഷേപകര്‍ ഓഹരികള്‍ കാര്യമായ തോതില്‍ വിറ്റഴിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോളര്‍ ഒഴികെയുള്ള ആഗോള കറന്‍സികളെല്ലാം മൂല്യശോഷണം നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറുകള്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുമെന്ന വിശ്വാസത്തില്‍ ഇവര്‍ ഓഹരികള്‍ വാങ്ങിയാല്‍ വിപണി ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്.

LIVE NEWS - ONLINE

  • 1
    9 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    3 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    3 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    4 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    5 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    5 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    6 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല