Sunday, September 23rd, 2018

ആഞ്ഞുവലിച്ചിട്ടും രൂപ പൊങ്ങുന്നില്ല ; ഡോളറിനെതിരെ 62.20

  മുംബൈ : മുംബൈ : സര്‍ക്കാറും റിസര്‍വ് ബാങ്കും കിണഞ്ഞ് പരിശ്രമിച്ചിട്ടും രൂപയെ രക്ഷിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം സെന്‍സെക്‌സിനൊപ്പം തകര്‍ന്നടിഞ്ഞ രൂപയുടെ മൂല്യം തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 62.27 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് സര്‍വകാല റെക്കോഡ് ആണ്. വെള്ളിയാഴ്ച 62.03 എന്ന നിലയില്‍ ക്ലോസ് ചെയ്ത രൂപ ഓപ്പണിങ്ങില്‍ 65 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. പിന്നീട് അല്‍പ്പം നില മെച്ചപ്പെടുത്തുകയായിരുന്നു. എണ്ണ ഇറക്കുമതിക്കാര്‍ക്ക് ഡോളറിനോട് പ്രിയെ ഏറിയതാണ് രൂപയ്ക്ക് വിനയായത്. അതിനിടെ … Continue reading "ആഞ്ഞുവലിച്ചിട്ടും രൂപ പൊങ്ങുന്നില്ല ; ഡോളറിനെതിരെ 62.20"

Published On:Aug 19, 2013 | 11:21 am

RUPEE-DOWN

 

മുംബൈ : മുംബൈ : സര്‍ക്കാറും റിസര്‍വ് ബാങ്കും കിണഞ്ഞ് പരിശ്രമിച്ചിട്ടും രൂപയെ രക്ഷിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം സെന്‍സെക്‌സിനൊപ്പം തകര്‍ന്നടിഞ്ഞ രൂപയുടെ മൂല്യം തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 62.27 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് സര്‍വകാല റെക്കോഡ് ആണ്. വെള്ളിയാഴ്ച 62.03 എന്ന നിലയില്‍ ക്ലോസ് ചെയ്ത രൂപ ഓപ്പണിങ്ങില്‍ 65 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. പിന്നീട് അല്‍പ്പം നില മെച്ചപ്പെടുത്തുകയായിരുന്നു. എണ്ണ ഇറക്കുമതിക്കാര്‍ക്ക് ഡോളറിനോട് പ്രിയെ ഏറിയതാണ് രൂപയ്ക്ക് വിനയായത്.

അതിനിടെ രൂപ ഇടിഞ്ഞതിനെ തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും തിങ്കളാഴ്ചയും നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് തുടക്കത്തില്‍ 200ലേറെ പോയിന്റും നിഫ്റ്റി അറുപതിലേറെ പോയിന്റും ഇടിഞ്ഞു. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞതിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അതിനിടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 2160 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കൂടുകയാണ്.

 

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    1 hour ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 3
    13 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 4
    14 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 5
    17 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 6
    19 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 7
    19 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 8
    19 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 9
    22 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും