Wednesday, July 24th, 2019

റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

കോട്ടയം: കടുത്തുരുത്തിയില്‍ റബര്‍പ്പുരയില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഞീഴൂര്‍ ഭജനമഠം ഉടുംമ്പളളില്‍ ഉണ്ണി എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍(37) ആണ് പിടിയിലായത്. വയലാ പോട്ടയില്‍ രവീന്ദ്രന്റെ കുന്നശരിയിലുളള റബ്ബര്‍ത്തോട്ടത്തിലെ റബ്ബര്‍പ്പുരയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ഷീറ്റുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച റബ്ബര്‍ ഷീറ്റുകള്‍ പലസ്ഥലങ്ങളിലായി വില്‍പന നടത്തി. രവീന്ദ്രന്റെ റബ്ബര്‍പുരയില്‍ മുമ്പും പലതവണ മോഷണം നടന്നിരുന്നതിനാല്‍ ഇവിടെ സിസി ടിവി ക്യാമറ പിടിപ്പിച്ചിരുന്നു. ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് … Continue reading "റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍"

Published On:May 2, 2017 | 8:02 am

കോട്ടയം: കടുത്തുരുത്തിയില്‍ റബര്‍പ്പുരയില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഞീഴൂര്‍ ഭജനമഠം ഉടുംമ്പളളില്‍ ഉണ്ണി എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍(37) ആണ് പിടിയിലായത്. വയലാ പോട്ടയില്‍ രവീന്ദ്രന്റെ കുന്നശരിയിലുളള റബ്ബര്‍ത്തോട്ടത്തിലെ റബ്ബര്‍പ്പുരയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ഷീറ്റുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച റബ്ബര്‍ ഷീറ്റുകള്‍ പലസ്ഥലങ്ങളിലായി വില്‍പന നടത്തി. രവീന്ദ്രന്റെ റബ്ബര്‍പുരയില്‍ മുമ്പും പലതവണ മോഷണം നടന്നിരുന്നതിനാല്‍ ഇവിടെ സിസി ടിവി ക്യാമറ പിടിപ്പിച്ചിരുന്നു. ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രവീന്ദ്രന്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. മോഷണം വിവരത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നായി അറിഞ്ഞ പ്രതി റബ്ബര്‍പ്പുരയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറ നശിപ്പിക്കുകയും മോണിറ്റര്‍ ഇയാളുടെ വീടിനു സമീപത്തെ കാടിനുളളില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇത് പോലീസ് കണ്ടെടുത്തു. വീണ്ടും മോഷണം നടത്തുന്നതിനായിട്ടാണ് ക്യാമറ നശിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. വൈക്കം കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്യതു.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല