Thursday, September 20th, 2018

ലക്ഷങ്ങളുടെ റബര്‍ഷീറ്റുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു

കൊല്ലം: കുന്നത്തൂര്‍ റബര്‍ഷീറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ കത്തിനശിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പെരുങ്കുളം പുരക്കുന്നില്‍ ഹൗസില്‍ അഷ്‌റഫിന്റെ ഗോഡൗണാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. അഷ്‌റഫിന്റെ വീടിനോട് ചേര്‍ന്നാണ് ഗോഡൗണും റബര്‍ഷീറ്റ് ഉണക്കാനായി പുകപ്പുരയും സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷീറ്റ് ഉണക്കാനായി ചെറിയ തോതില്‍ തീ ഇട്ട ശേഷമാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ നിന്ന് തീ പുകപ്പുരയോട് ചേര്‍ന്നുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റിലേക്കും പടര്‍ന്നതാകാമെന്നാണ് കരുതുന്നു. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഗോഡൗണില്‍ … Continue reading "ലക്ഷങ്ങളുടെ റബര്‍ഷീറ്റുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു"

Published On:Jul 13, 2018 | 8:01 am

കൊല്ലം: കുന്നത്തൂര്‍ റബര്‍ഷീറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ കത്തിനശിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പെരുങ്കുളം പുരക്കുന്നില്‍ ഹൗസില്‍ അഷ്‌റഫിന്റെ ഗോഡൗണാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. അഷ്‌റഫിന്റെ വീടിനോട് ചേര്‍ന്നാണ് ഗോഡൗണും റബര്‍ഷീറ്റ് ഉണക്കാനായി പുകപ്പുരയും സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷീറ്റ് ഉണക്കാനായി ചെറിയ തോതില്‍ തീ ഇട്ട ശേഷമാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ നിന്ന് തീ പുകപ്പുരയോട് ചേര്‍ന്നുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റിലേക്കും പടര്‍ന്നതാകാമെന്നാണ് കരുതുന്നു. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് ശൂരനാട് പോലീസിനേയും അഗ്‌നിശമനസേനയേയും അറിയിച്ചു. തുടര്‍ന്ന് ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവടങ്ങളില്‍ നിന്നും അഗ്‌നിശമനാസേനാംഗങ്ങളും എത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഷീറ്റുകളെല്ലാം കത്തിനശിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    7 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    7 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    9 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    11 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    11 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല