Saturday, November 17th, 2018

മൂന്നു ദിവസത്തിനിടെ റബര്‍ വില 17 രൂപ ഇടിഞ്ഞു

കോട്ടയം: ടയര്‍ കമ്പനികള്‍ക്ക് കൂട്ടായി അവധി വ്യാപാരികളും രംഗത്തിറങ്ങിയതോടെ മൂന്നു ദിവസത്തിനുളളില്‍ റബര്‍ വിലയില്‍ 17 രൂപയുടെ ഇടിവ്. അപ്രതീക്ഷിത വിലയിടിവ് ചെറുകിട കര്‍ഷകരെയും വ്യാപാരികെളയും കടുത്ത പ്രതിസന്ധിയിലാക്കി. ശനിയാഴ്ച രാവിലെ കിലോഗ്രാമിന് 187 രൂപയുണ്ടായിരുന്ന റബര്‍ വില ഇന്നലെ വൈകിട്ട് 170 രൂപയായി. ഈ വിലയ്ക്കുപോലും റബര്‍ വാങ്ങാന്‍ ഇന്നലെ വിപണിയില്‍ ആരുമുണ്ടായിരുന്നില്ലെന്നു ചെറുകിട വ്യാപാരികള്‍ പറഞ്ഞു. ഒക്‌ടോബര്‍ 15 വരെ വന്‍കിട ടയര്‍ കമ്പനികള്‍ വിപണിയിലുണ്ടാകുന്നില്ലെന്നാണു സൂചന. ഈ സാഹചര്യത്തില്‍ വില വീണ്ടും കുറയുമോയെന്ന … Continue reading "മൂന്നു ദിവസത്തിനിടെ റബര്‍ വില 17 രൂപ ഇടിഞ്ഞു"

Published On:Sep 26, 2013 | 12:48 pm

കോട്ടയം: ടയര്‍ കമ്പനികള്‍ക്ക് കൂട്ടായി അവധി വ്യാപാരികളും രംഗത്തിറങ്ങിയതോടെ മൂന്നു ദിവസത്തിനുളളില്‍ റബര്‍ വിലയില്‍ 17 രൂപയുടെ ഇടിവ്. അപ്രതീക്ഷിത വിലയിടിവ് ചെറുകിട കര്‍ഷകരെയും വ്യാപാരികെളയും കടുത്ത പ്രതിസന്ധിയിലാക്കി. ശനിയാഴ്ച രാവിലെ കിലോഗ്രാമിന് 187 രൂപയുണ്ടായിരുന്ന റബര്‍ വില ഇന്നലെ വൈകിട്ട് 170 രൂപയായി. ഈ വിലയ്ക്കുപോലും റബര്‍ വാങ്ങാന്‍ ഇന്നലെ വിപണിയില്‍ ആരുമുണ്ടായിരുന്നില്ലെന്നു ചെറുകിട വ്യാപാരികള്‍ പറഞ്ഞു. ഒക്‌ടോബര്‍ 15 വരെ വന്‍കിട ടയര്‍ കമ്പനികള്‍ വിപണിയിലുണ്ടാകുന്നില്ലെന്നാണു സൂചന. ഈ സാഹചര്യത്തില്‍ വില വീണ്ടും കുറയുമോയെന്ന ആശങ്കയും വ്യാപകമാണ്. ആറു മാസത്തിനു ശേഷം ടാപ്പിംഗ് പുനരാരംഭിച്ച് ഉല്‍പാദനം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ വിലയിടിഞ്ഞതു കര്‍ഷകരെ നിരാശരാക്കി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ 1.38 ലക്ഷം മെട്രിക് ടണ്‍ റബറാണ് ഇറക്കുമതി ചെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ ഉല്‍പാദനത്തില്‍ 2.8 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്ക്. മാത്രമല്ല, 2.10 ലക്ഷം മെട്രിക് ടണ്‍ റബര്‍ ആഭ്യന്തരവിപണിയില്‍ സ്‌റ്റോക്കുണ്ടെന്നും ബോര്‍ഡ് പറയുന്നു, ഈ സാഹചര്യത്തിലെ വിലയിടിവാണു കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി