Monday, February 18th, 2019

റബര്‍ കര്‍ഷകര്‍ വിലസ്ഥിരത പദ്ധതി പ്രയോജനപ്പെടുത്തണം

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വിലസ്ഥിരത പദ്ധതി നിരവധി കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നില്ല. ഓരോ വര്‍ഷവും 500 കോടി രൂപ സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കായി നീക്കിവെക്കുന്നുണ്ടെങ്കിലും തുക മുഴുവനും വിനിയോഗിക്കുന്നില്ല. പദ്ധതി ആരംഭിച്ച 2015-16ലും 2016-17ലും അനുവദിച്ച തുക മുഴുവന്‍ റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലാണ് തുക ബാക്കിവന്നത്. അനുവദിച്ച തുക മുഴുവനും നല്‍കിയ വര്‍ഷങ്ങളില്‍ റബറിന് വളരെ വില കുറവുള്ള സമയമായിരുന്നു. റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്ന 10 ലക്ഷത്തോളം കര്‍ഷകര്‍ … Continue reading "റബര്‍ കര്‍ഷകര്‍ വിലസ്ഥിരത പദ്ധതി പ്രയോജനപ്പെടുത്തണം"

Published On:Feb 5, 2019 | 1:51 pm

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വിലസ്ഥിരത പദ്ധതി നിരവധി കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നില്ല. ഓരോ വര്‍ഷവും 500 കോടി രൂപ സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കായി നീക്കിവെക്കുന്നുണ്ടെങ്കിലും തുക മുഴുവനും വിനിയോഗിക്കുന്നില്ല. പദ്ധതി ആരംഭിച്ച 2015-16ലും 2016-17ലും അനുവദിച്ച തുക മുഴുവന്‍ റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലാണ് തുക ബാക്കിവന്നത്. അനുവദിച്ച തുക മുഴുവനും നല്‍കിയ വര്‍ഷങ്ങളില്‍ റബറിന് വളരെ വില കുറവുള്ള സമയമായിരുന്നു. റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്ന 10 ലക്ഷത്തോളം കര്‍ഷകര്‍ സംസ്ഥാനത്തുണ്ട്. വില കുറയുമ്പോള്‍ മറ്റു വിളകളിലേക്ക് മാറാന്‍ തയ്യാറെടുത്ത നിരവധി കര്‍ഷകരുണ്ട്. വിലസ്ഥിരത പദ്ധതി പ്രകാരം കര്‍ഷകര്‍ റബര്‍ വില്‍ക്കുമ്പോള്‍ കുറവുവരുന്ന വില സര്‍ക്കാര്‍ നിശ്ചയിച്ച 150 രൂപയില്‍ കുറവാണെങ്കില്‍ കുറവ് വന്ന തുക കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി.
ഒരുകിലോ റബര്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക 150 രൂപയില്‍ കുറവാണെങ്കില്‍ വ്യത്യാസം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലെത്തും. അഞ്ച് ഹെക്ടര്‍ വരെ സ്ഥലത്ത് റബര്‍ കൃഷിയുള്ള കര്‍ഷകര്‍ അപേക്ഷിക്കാന്‍ അര്‍ഹരാണ്. സംസ്ഥാനത്ത് നിലവില്‍ നാലര ലക്ഷത്തോളം കര്‍ഷകര്‍ വിലസ്ഥിരത പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്. അഞ്ചുലക്ഷത്തിലധികം കര്‍ഷകര്‍ ഇനിയും ഈ ആനുകൂല്യം ലഭിക്കാന്‍ അപേക്ഷിക്കാനുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവനും നിലവില്‍ അപേക്ഷിക്കാത്തവര്‍ക്ക് കൂടി ലഭ്യമാക്കാന്‍ നടപടി വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. റബര്‍ വിറ്റ് റസീറ്റ് ഹാജരാക്കുന്ന കര്‍ഷകര്‍ക്ക് തൊട്ടടുത്ത മാസം തന്നെ അര്‍ഹതപ്പെട്ട തുക ബാങ്കില്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. റബര്‍ വില 150 രൂപയിലും കൂടിയതാണ് അനുവദിച്ച തുക മുഴുവനും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് തടസമാകുന്നതെന്ന് പദ്ധതി നിര്‍വഹണത്തിന് സഹായിക്കുന്ന റബര്‍ ബോര്‍ഡ് പറയുന്നു.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന റബറിന്റെ 90 ശതമാനവും കേരളത്തിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയവും വിലവ്യത്യാസവും റബര്‍ കൃഷിക്ക് ഇനിയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ വലിയ ഭാവിയില്ലെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ഭൂമിക്ക് വലിയ വില നല്‍കേണ്ടിവരുന്നത് കൊണ്ട് പുതുതായി ആരും റബര്‍ കൃഷി രംഗത്തേക്ക് വരില്ല. മാത്രമല്ല കൃഷി ആരംഭിച്ച് 7 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ വരുമാനം ലഭിക്കൂ എന്നതിനാല്‍ പുതിയ തലമുറ പിന്‍മാറുകയാണ്. നിലവിലുള്ള റബര്‍ കൃഷി നിലനിര്‍ത്തുന്നതിന് സര്‍ക്കാറിന്റെ വിലസ്ഥിരത പദ്ധതി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ തയ്യാറാകണം. കര്‍ഷകര്‍ക്ക് വില കുറവുമൂലം അനുഭവപ്പെടുന്ന വരുമാന നഷ്ടം നികത്താനാകുമെന്നതിനാല്‍ കര്‍ഷകരെ ഈ ആനുകൂല്യത്തിന് പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  36 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  23 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു