Sunday, July 21st, 2019

ആര്‍എസ്എസ് നേതാവിന് സുരക്ഷ ഒരുക്കാന്‍ പാരാമിലിട്ടറി ഭടന്മാര്‍ എത്തും

  സ്വന്തം ലേഖകന്‍ കണ്ണൂര്‍: തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയേയും പോലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചതിന് പിന്നാലെ കൂടുതല്‍ മുന്നറിയിപ്പും താക്കീതുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വീണ്ടും കേരളത്തിലെ ക്രമസമാധാന പാലന വിഷയത്തില്‍ ഇടപെടുന്നു. വധ ഭീഷണിയുണ്ടെന്നുളള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലെ ഒരു ആര്‍ എസ് എസ് നേതാവിന് കേന്ദ്രപാരാമിലിട്ടറി ഭടന്മാരുടെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനായി സി ആര്‍ പി എഫിന്റെ കരിമ്പൂച്ച കമാന്റോകള്‍ ഉടന്‍ കണ്ണുരിലെത്തും. … Continue reading "ആര്‍എസ്എസ് നേതാവിന് സുരക്ഷ ഒരുക്കാന്‍ പാരാമിലിട്ടറി ഭടന്മാര്‍ എത്തും"

Published On:Aug 2, 2017 | 2:02 pm

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയേയും പോലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചതിന് പിന്നാലെ കൂടുതല്‍ മുന്നറിയിപ്പും താക്കീതുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വീണ്ടും കേരളത്തിലെ ക്രമസമാധാന പാലന വിഷയത്തില്‍ ഇടപെടുന്നു. വധ ഭീഷണിയുണ്ടെന്നുളള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലെ ഒരു ആര്‍ എസ് എസ് നേതാവിന് കേന്ദ്രപാരാമിലിട്ടറി ഭടന്മാരുടെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനായി സി ആര്‍ പി എഫിന്റെ കരിമ്പൂച്ച കമാന്റോകള്‍ ഉടന്‍ കണ്ണുരിലെത്തും. കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യ സാക്ഷിയായ ആര്‍ എസ് എസ് നേതാവിനാണ് കേരള പോലീസിന്റെ തലക്ക് മുകളിലൂടെ കേന്ദ്രപാരാമിലിട്ടറി ഭടന്മാരെ ഇറക്കി സുരക്ഷ ഒരുക്കുന്നത്.
ഇദ്ദേഹത്തിന് പാര്‍ട്ടി എതിരാളികളില്‍ നിന്ന് അപായ ഭീഷണി ഉണ്ടെന്ന് നേരത്തെ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരക്ഷ ഒരുക്കാന്‍ കേരള പോലീസ് തയ്യാറായപ്പോള്‍ ഇദ്ദേഹം അത് നിരസിച്ചു. സായുധനായ ഗണ്‍മാന്‍ കൂടെ ഉള്ളപ്പോള്‍ യുവമോര്‍ച്ചാ നേതാവായ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു നിഷേധം. ഇതില്‍ പിന്നീടാണ് കേന്ദ്ര രഹസ്യാന്വേഷണ എജന്‍സിയായ ഐ ബിയുടെ പ്രത്യേക റിപ്പോര്‍ട്ട് പരിഗണിച്ച് ആര്‍ എസ് എസ് നേതാവിന് സി ആര്‍ പി എഫിന്റെ രക്ഷാകവചം ഒരുക്കുന്നത്.
കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരളത്തില്‍ ഐ ബി യുടെ രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഘ പരിവാറുമായി സി പി എം നിരന്തര സംഘര്‍ഷത്തിലുള്ള കണ്ണുരിലാണ് ഇവര്‍ കൂടുതല്‍ സജീവമായിട്ടുള്ളത്. കണ്ണൂരിലെ സംഘര്‍ഷ മേഖലയില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേന്ദ്രസേനയെ കണ്ണൂരില്‍ ഇറക്കിയിരുന്നു. ആര്‍ എ എഫ് സേനയുടെ 105 ബറ്റാലിയനില്‍പെട്ട 60 ഓളം ഭടന്മാര്‍ അന്ന് കണ്ണുരിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത സ്ഥലങ്ങളുടെ സ്‌കെച്ചും ശേഖരിച്ചാണ് അവര്‍ മടങ്ങിയത്. സന്ദര്‍ശിക്കേണ്ട സ്ഥലം പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവര്‍ക്ക് നിശ്ചയിച്ചു നല്‍കിയിരുന്നതായി അന്ന് വിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും ഇവര്‍ക്കുള്ള സൗകര്യമൊരുക്കേണ്ടിവന്നിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കേരള ആഭ്യന്തര മന്ത്രാലയത്തെ നോക്കുകുത്തിയാക്കി ആര്‍ എസ് എസ് നേതാവിന് എക്‌സ് കാറ്റഗറി സുരക്ഷ തീര്‍ക്കാന്‍ സി ആര്‍ പി എഫ് ഭടന്മാരെ നേരിട്ട് നിയോഗിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

LIVE NEWS - ONLINE

 • 1
  6 mins ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  5 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  6 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  8 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  9 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  20 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  22 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  24 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  24 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു