Sunday, September 23rd, 2018

ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

  തിരു: തലസ്ഥാനത്തെ സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി. ഗോപാലന്‍ കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ ഇന്നലെ രാജ്ഭവനില്‍ … Continue reading "ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും"

Published On:Jul 31, 2017 | 8:22 am

 

തിരു: തലസ്ഥാനത്തെ സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി. ഗോപാലന്‍ കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ ഇന്നലെ രാജ്ഭവനില്‍ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയെ രാവിലെ 11.30നും പോലീസ് മേധാവിയെ 12.30നുമാണ് വിളിച്ചു വരുത്തിയത്. ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. കുറ്റവാളികളെ കര്‍ശനമായി നേരടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    4 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി