Thursday, April 25th, 2019

ആര്‍ എസ് എസിന്റെ സഹായം ചോദിച്ചു നടക്കുന്ന ആളണ് ആന്റണി: മുഖ്യമന്ത്രി

ഇന്ധന വില വര്‍ധനവിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

Published On:May 25, 2018 | 12:13 pm

ചെങ്ങന്നൂര്‍: ആര്‍ എസ് എസിനോട് സഹായം ചോദിച്ച് നടക്കുന്ന ആളായി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ആന്റണി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആയിരുന്ന കാലത്തെ കോണ്‍ഗ്രസിനെയാണ് ആന്റണി മനസില്‍ കൊണ്ട് നടക്കുന്നതെന്നും പിണറായി പരിഹസിച്ചു.
പല ഘട്ടങ്ങളിലും ആര്‍.എസ്.എസ് സഹായം കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. ആര്‍.എസ്.എസിനോട് കോണ്‍ഗ്രസിന് മൃദുസമീപനമാണ്. വടകര-ബേപ്പൂര്‍ മോഡല്‍ കോലിബി സംഖ്യം ഉണ്ടാക്കിയിട്ടും അവര്‍ക്ക് ജയിക്കാനായില്ലെന്നും പിണറായി വ്യക്തമാക്കി.
ഒ. രാജഗോപാലിനെ നേമത്ത് കോണ്‍ഗ്രസ് സഹായിച്ചു. അതിന് പ്രത്യുപകാരമായി അടുത്ത മണ്ഡലത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ സഹായിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ചെങ്ങന്നുരില്‍ നടക്കുന്നത്. അത് കൊണ്ടാണ് ആര്‍.എസ്.എസിനോട് ആന്റണി അഭ്യര്‍ഥിച്ചത്. ഒരു കാരണവശാലും ജനങ്ങള്‍ അവസരവാദ നിലപാടിന് കൂട്ട് നില്‍ക്കില്ലെന്നും പിണറായി പറഞ്ഞു. ഇന്ധന വില വര്‍ധനവിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും പിണറായി ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍