Saturday, January 19th, 2019

ആര്‍ എസ് എസ് നേതാവിന്റെ വീടിന് കല്ലേറ്

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

Published On:Jan 7, 2019 | 12:24 pm

കൂത്തുപറമ്പ്: പിണറായി കോവൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീട്ടിന് നേരെ കല്ലെറിഞ്ഞു. ആര്‍ എസ് എസ് പാച്ചപൊയ്ക മണ്ഡലം സമ്പര്‍ക്ക് പ്രമുഖ് വി സതീശന്റെ കോഴൂരിലെ വസന്തം എന്ന വീടിന് നേരെയാണ് അക്രമം ഉണ്ടായത്. വീട്ടിന്റെ മുന്‍ വശത്തുള്ള ജനല്‍ ഗ്ലാസ് തകര്‍ന്നു. ഇടത് ഭാഗത്ത് ചുമരില്‍ കല്ല് തട്ടി ചിതറിയ പാടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ രണ്ട് പേര്‍ ഓടി രക്ഷപെടുന്നത് കണ്ടു. പിണറായി പ്രിന്‍സിപ്പല്‍ എസ് ഐ എ വി ദിനേശന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബൈക്കില്‍ വന്ന ഒരു സംഘം സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. അക്രമം നടന്ന വീട് ബിജെപി-ആര്‍ എസ് എസ് നേതാക്കളായ കെ പി ഹരീഷ് ബാബു, എ അനില്‍കുമാര്‍, ഇ ജയദീപന്‍, എന്‍ കെ ഷിബിന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സമാധാനം നിലനിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സി പി എം ശ്രമത്തില്‍ ബി ജെ പി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

 

LIVE NEWS - ONLINE

  • 1
    32 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    42 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം