Saturday, February 16th, 2019

ബ്രിട്ടനില്‍ ഇന്ന് രാജകീയ വിവാഹം

കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി കാര്‍മികത്വം വഹിക്കും.

Published On:May 19, 2018 | 10:06 am

ലണ്ടന്‍: ലോകം ഉറ്റുനോക്കുന്ന രാജകീയ വിവാഹം ഇന്ന് ബ്രിട്ടനില്‍ നടക്കും. ഹാരി രാജകുമാരനും അമേരിക്കക്കാരി റേച്ചല്‍ മേഗന്‍ മാര്‍ക്‌ലെയുമായുള്ള വിവാഹമാണ് ഉച്ച തിരിഞ്ഞ് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ്്‌ജോര്‍ജ് ചാപ്പലില്‍ നടക്കുക. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി കാര്‍മികത്വം വഹിക്കും.
33കാരനായ ഹാരി, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീടശ്രേണിയിലെ ആറാമനുമാണ്. 36കാരിയായ റേച്ചല്‍ മേഗന്‍ മാര്‍ക്‌ലെ ആക്ടിവിസ്റ്റും നടിയുമാണ്. 2016 മുതല്‍ ഇഷ്ടത്തിലായ ഹാരിയും മേഗനും തമ്മിലുള്ള വിവാഹ നിശ്ചയം 2017 നവംബര്‍ 27ന് നടന്നിരുന്നു. 2018 മാര്‍ച്ച് 16ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് ജ്ഞാനസ്‌നാനം ചെയ്തതോടെ വിവാഹത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. കെന്‍സിങ്ടണ്‍ പാലസിലെ നോട്ടിങ്ഹാം കോട്ടേജിലായിരിക്കും വിവാഹശേഷം ദമ്പതികള്‍ താമസിക്കുക.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 2
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

  • 4
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 9
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക