Monday, September 25th, 2017

മാറ്റങ്ങള്‍ക്കൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക് 350, 500 മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ വേരിയന്റുകളില്‍

Published On:Sep 5, 2017 | 11:33 am

റോയല്‍ എന്‍ഫീല്‍ഡ് പുതിയ രൂപത്തില്‍ വരാന്‍ ഒരുങ്ങുന്നു. നിറത്തിലും, രൂപത്തിലും മാറ്റങ്ങള്‍ ശൃഷ്ടിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് രംഗത്ത് വരുന്നത്. ക്ലാസിക് 350, 500 മോട്ടോര്‍ സൈക്കിളുകള്‍ക്ക് പുതിയ വേരിയന്റുകെളെ റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ നല്‍കും. പഴഞ്ചന്‍ എന്നു പറഞ്ഞ് പലരും തിരിച്ചിട്ടതായിരുന്നു റോയല്‍ എന്‍ഫീല്‍ഡിനെ. വൈബ്രേഷനും, എജിന്‍ സൗണ്ടും, റിയര്‍ ഡിസ്‌ക് ബ്രേക്കിന്റെ അഭാവും റോയല്‍ എന്‍ഫീല്‍ഡിന്റെ പോരായാമകളായി കാണുന്നതാണ്. ഇതൊക്കെയാണ് മാര്‍ക്കറ്റില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പതനത്തിന് കാരണമാവുന്നതും. മറ്റ് വാഹനങ്ങള്‍ പരസ്യം വഴി തങ്ങളുടെ മേന്മകള്‍ തുറന്നു കാട്ടിയപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന് അവിടെ വിജയ്ക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് വരുന്നത്. ഗണ്‍ ഗ്രെയ് നിറത്തിലാണ് ക്ലാസിക് 350 വരുന്നത്, സെറ്റല്‍ത്ത് ബ്ലാക്ക് നിറത്തില്‍ ക്ലാസിക് 500 ഒരുങ്ങുന്നു. കളറിന് പുറമേ തണ്ടര്‍ബേഡില്‍ നിന്നും കടമെടുത്ത് സ്വംഗ് ആമും പുതിയ ക്ലാസിക് 350, 500 ഇടം പിടിക്കുമെന്നാണ് സൂചന. തണ്ടര്‍ബേഡില്‍ നിന്നുള്ള സ്വിംഗ് ആം പശ്ചാത്തലത്തില്‍, ക്ലാസിക് മോട്ടോര്‍ സൈക്കിളുകള്‍ക്ക് റിയര്‍ ഡിസ്‌ക് ബ്രേക്ക് ലഭിക്കാനുള്ള അവസരവുമുണ്ട്. എബിഎസ് ലൈന്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലുള്ളതാവും സ്വിംഗ് ആം ഡിസൈന്‍. വരുകാലങ്ങളില്‍ മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാക്കാനുള്ള സാഹചര്യത്തിലാവാം ഇത്തരത്തിലുള്ള നീക്കം. എന്തായാലും ആധുനിക രീതീയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പുതിയ രീതിയിലുള്ള വേരിയെന്റുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വന്‍മാറ്റത്ത് കാരണമാവുന്നതായിരിക്കും.

 

LIVE NEWS - ONLINE

  • 1
    20 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    41 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    41 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    44 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    45 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    46 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല