Tuesday, April 23rd, 2019

റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി

        പഴമയുടെ ചൂടും ചൂരും പുതു തലമുറയ്ക്കു സമ്മാനിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അമ്പതുകളിലെ ക്ലാസിക് ശ്രേണിയുടെ തനി പകര്‍പ്പില്‍ ആധുനിക സാങ്കേതിക വിദ്യ കൂട്ടിക്കലര്‍ത്തിയാണ് പുതിയ കുതിപ്പിന്റെ പതാകവാഹകരായി ക്ലാസിക് മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് നിരത്തിലെത്തിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ക്രൂയിസര്‍ ബൈക്കുകള്‍ എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ വിപണിയുടെ ധാരണ. എന്നാല്‍ കോണ്ടിനെന്റല്‍ ജിടി എന്ന മോഡലിലൂടെ പുതിയൊരു യുഗത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പ്രായഭേദമെന്യേ ഏവരേയും ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതാണ് … Continue reading "റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി"

Published On:Mar 6, 2014 | 4:58 pm

royal enfield continental gt Full

 

 

 

 

പഴമയുടെ ചൂടും ചൂരും പുതു തലമുറയ്ക്കു സമ്മാനിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അമ്പതുകളിലെ ക്ലാസിക് ശ്രേണിയുടെ തനി പകര്‍പ്പില്‍ ആധുനിക സാങ്കേതിക വിദ്യ കൂട്ടിക്കലര്‍ത്തിയാണ് പുതിയ കുതിപ്പിന്റെ പതാകവാഹകരായി ക്ലാസിക് മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് നിരത്തിലെത്തിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ക്രൂയിസര്‍ ബൈക്കുകള്‍ എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ വിപണിയുടെ ധാരണ. എന്നാല്‍ കോണ്ടിനെന്റല്‍ ജിടി എന്ന മോഡലിലൂടെ പുതിയൊരു യുഗത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.
പ്രായഭേദമെന്യേ ഏവരേയും ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതാണ് എന്‍ഫീല്‍ഡ് ബൈക്കുകളുടെ സവിശേഷത. എന്നാല്‍ കോണ്ടിനെന്റല്‍ ജിടിയുടെ കളമൊന്നു മാറ്റിച്ചവിട്ടുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. കാരണം ജിടി പക്കാ റേസ് ടൈപ് ബൈക്കാണ്. കഫേ റേസര്‍ സംസ്‌കാരത്തിലൂന്നിയ ഡിസൈനാണ് കോണ്ടിനെന്റല്‍ ജിടിയെ വ്യത്യസ്തനാക്കുന്നത്. 13.5 ലീറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക്. ഒതുങ്ങിയ നീളമേറിയ ലോ പ്രൊഫൈല്‍ ഡിസൈനാണിതിന്. മോണ്‍സാ ടൈപ്പ് ഫിപ് ടൈപ്പ് ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പാണ്. ഇതിനു താഴെ പഴമയുടെ പ്രൗഢി പേറുന്ന കോണ്ടിനെന്റല്‍ ജിടി ലോഗെ. റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ നിരത്തിലെത്തിച്ച ബൈക്കുകളെക്കാള്‍ ഫിറ്റ് ആന്‍ഡ് ഫിനിഷ് ഇവനുണ്ട്. റെട്രോ സ്‌റ്റൈലിലുള്ള ഫുള്ളി ക്രോംഫിനിഷ്ഡ് ഹെഡ്‌ലാംപ് ഓറഞ്ച് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പഴയകാലത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
ട്രിപ്പിള്‍ ക്ലാമ്പ് ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ ബാറാണിതിന്. ബാറിന്റെ എന്‍ഡിലായി ഘടിപ്പിച്ചിരിക്കുന്ന വിങ്മിററുകളും. പക്ഷേ ഇത് ആക്‌സസറിയായി മാത്രമേ ലഭ്യമാകൂ. ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മറ്റൊരാകര്‍ഷണം. ക്രോംഫിനിഷ്ഡ്് ചുറ്റോടുകൂടിയ ഇതിന്റെ ഡിസൈന്‍ സൂപ്പര്‍. ഇടത് സ്പീഡോ മീറ്ററില്‍ ചെറിയ ഡിജിറ്റല്‍ കണ്‍സോളുണ്ട്. ഇതില്‍ ഇന്ധനനില, ട്രിപ്പ് മീറ്റര്‍ എന്നിവ ഒരുക്കിയിരിക്കുന്നു. മറ്റു സാധാരണ വാണിങ് ലൈറ്റുകള്‍ വലത്തേ ഡയലിലാണ്.
നല്ല നിലവാരമുള്ള സ്വിച്ചുകള്‍. ഇടത്തേ ഹാന്‍ഡിലില്‍ ചോക്ക് ലിവര്‍ നല്‍കിയിട്ടുണ്ട്. മുന്‍ഭാഗത്തെ അപേക്ഷിച്ച് വളരെ സിംപിളാണ് പിന്‍ഭാഗ ഡിസൈന്‍. ടെയില്‍ ലാംപും ഇന്‍ഡിക്കേറ്ററും റിയര്‍ ഫെന്‍ഡറും വളരെ നീറ്റായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. മുന്നിലെ 41 എം എം ഫോര്‍ക്കും അലുമിനിയം ഫിനിഷ്ഡ് ഫെന്‍ഡറും വയര്‍ സ്‌പോക്ക് വീലും പിന്നിലേക്കുയര്‍ന്നു പോകുന്ന സ്‌പോര്‍ട്ടി ടൈപ് സൈലന്‍സറുമെല്ലാം റെട്രോ ലൂക്ക് നല്‍കുന്നു ജിടിക്ക്.

 

LIVE NEWS - ONLINE

 • 1
  18 mins ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 2
  55 mins ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 3
  1 hour ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 4
  2 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 5
  2 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 6
  2 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 7
  2 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 8
  5 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

 • 9
  5 hours ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്